കമൽ നാഥിനെ താരപ്രചാരക പദവിയിൽ നിന്ന് നീക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ
text_fieldsന്യൂഡൽഹി: കോൺഗ്രസ് നേതാവ് കമൽനാഥിനെ താരപ്രചാരക പദവിയിൽ നിന്ന് ഒഴിവാക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ. തെരഞ്ഞെടുപ്പ് ചട്ടം നിരവധി തവണ ലംഘിച്ചുവെന്ന് ആരോപിച്ചാണ് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിക്കെതിരായ നടപടി.
വനിത സ്ഥാനാർഥിയെ ഐറ്റം എന്ന് വിളിച്ചതാണ് കമൽനാഥിനെതിരെ നടപടി വരാനുള്ള ഒരു കാരണം. തെരഞ്ഞെടുപ്പ് കമീഷൻ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് പരാമർശമെന്ന് കണ്ടെത്തി. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെതിരെ നടത്തിയ പരാമർശങ്ങളും തെരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുന്നതാണെന്ന് കമ്മീഷൻ കണ്ടെത്തിയിട്ടുണ്ട്.
കമൽനാഥിനെ താരപ്രചാരക പദവിയിൽ നിന്നും ഒഴിവാക്കാൻ തെരഞ്ഞെടുപ്പ് നടക്കുന്ന വിവിധ സംസ്ഥാനങ്ങളോട് കമ്മീഷൻ ആവശ്യപ്പെട്ടു. 28 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് മധ്യപ്രദേശിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.