വിലക്ക് ലംഘിച്ച് പ്രചാരണം; പ്രജ്ഞ സിങ് ഠാക്കൂറിന് വീണ്ടും തെരഞ്ഞെടുപ്പ് കമീഷന്‍റെ നോട്ടീസ്
text_fieldsഭോപാൽ: മാലേഗാവ് സ്ഫോടന കേസ് പ്രതിയും ബി.ജെ.പി സ്ഥാനാർഥിയുമായ പ്രജ്ഞ സിങ് ഠാക്കൂറിന് വീണ്ടും തെരഞ്ഞെടുപ്പ് കമീഷന്‍റെ നോട്ടീസ്. വിലക്ക് ലംഘിച്ച് പ്രചരണത്തിനിറങ്ങിയതിനാണ് ഭോപാൽ തെരഞ്ഞെടുപ്പ് കമീഷൻ നോട്ടീസ് അയച്ചത്.
ചട്ടലംഘനം നടത്തിയതിന് പ്രചാരണത്തിൽ നിന്ന് പ്രജ്ഞയെ വിലക്കിയിരുന്നു. എന്നാൽ വിലക്ക് മറികടന്ന് പ്രചാരണത്തിനിറങ്ങിയത് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമീഷന് പരാതി ലഭിച്ചു. ഇതേതുടർന്നാണ് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്.
ബാബരി മസ്ജിദ് തകർത്തതിൽ പങ്കാളിയായതിൽ അഭിമാനമുണ്ടെന്ന പരാമർശത്തിലും മുംബൈ ഭീകരാക്രമണത്തിൽ െകാല്ലപ്പെട്ട ഭീകരവിരുദ്ധസേന തലവൻ ഹേമന്ത് കർക്കരെക്കെതിരായ പരാമർശത്തിനുമെതിരെ രണ്ട് തവണ തെരഞ്ഞെടുപ്പ് കമീഷൻ പ്രജ്ഞക്ക് നോട്ടീസ് നൽകിയിരുന്നു. ഇതേ തുടർന്ന് മൂന്ന് ദിവസത്തേക്ക് പ്രജ്ഞയെ പ്രചാരണത്തിൽ നിന്ന് വിലക്കുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.