Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിവാദ പ്രസ്താവന:...

വിവാദ പ്രസ്താവന: അനുരാഗ്​ താക്കൂറിനും പർവേഷ്​ വർമ്മക്കും പ്രചാരണ വിലക്ക്

text_fields
bookmark_border
Anurag Thakur- Parvesh Verma
cancel

ന്യൂഡൽഹി: കേന്ദ്രമന്ത്രി അനുരാഗ്​ താക്കൂറിനും ബി.ജെ.പി നേതാവ്​ പർവേഷ്​ വർമ്മക്കും തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിൽ വിലക്ക്. അനുരാഗ്​ താക്കൂറിന് 72 മണിക്കൂറും (മൂന്ന് ദിവസം) പർവേഷ്​ വർമ്മക്ക് 96 മണിക്കൂറുമാണ് (നാല് ദിവസം) തെരഞ്ഞെടുപ്പ്​ ഉദ്യോഗസ്ഥർ വിലക്ക് ഏർപ്പെടുത്തിയത്.

നേരത്തെ, ഇരുവരെയും ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ മുഖ്യ തെരഞ്ഞെടുപ്പ്​ പ്രചാരക സ്ഥാനത്ത്​ നിന്ന്​ മാറ്റണമെന്ന് ബി.ജെ.പിയോട്​ തെരഞ്ഞെടുപ്പ്​ കമീഷൻ നിർദേശിച്ചിരുന്നു.

രാജ്യദ്രോഹികളെ വെടിവെക്കണമെന്ന മുദ്രാവാക്യം ബി.ജെ.പി പ്രചാരണ യോഗത്തിൽ അനുരാഗ്​ താക്കൂർ മുഴക്കിയിരുന്നു. ഷഹീൻബാഗ്​ സമരത്തെ ഉദ്ദേശിച്ചായിരുന്നു താക്കൂറി​​​​​​​ന്‍റെ പരാമർശം. ഇതി​​​​​​​ന്‍റെ പേരിൽ തെരഞ്ഞെടുപ്പ്​ കമീഷൻ അദ്ദേഹത്തിന്​ കാരണം കാണിക്കൽ നോട്ടീസ്​ നൽകിയിരുന്നു.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ തീവ്രവാദിയാണെന്ന​ പർവേഷ്​ വർമ്മയുടെ പ്രസ്താവന വിവാദത്തിന് വഴിവെച്ചിരുന്നു. ഡൽഹിയിൽ കെജ്​രിവാളിനെ പോലെ നിരവധി തീവ്രവാദികൾ ഒളിച്ചിരിക്കുന്നുണ്ടെന്നും കശ്​മീരിലെ തീവ്രവാദികളുമായി ഏറ്റുമുട്ടണോ, ഡൽഹിയിലെ തീവ്രവാദിയായ കെജ്​രിവാളിനോട്​ ഏറ്റുമുട്ടണോ എന്ന്​ ​തനിക്ക്​ മനസിലാവുന്നില്ലെന്നുമായിരുന്നു പർവേഷിന്‍റെ പ്രസ്​താവന.

ഷഹീൻബാഗിലെ പ്രതിഷേധക്കാരെ പർവേഷ്​ വർമ്മ ബലാത്സംഗ വീരൻമാരെന്നും കൊലപാതകികളെന്നും വിളിച്ചത്​ വൻ വിവാദമായിരുന്നു. ലക്ഷക്കണക്കിന്​ ആളുകൾ ഷഹീൻബാഗിൽ ഒത്തുകൂടിയിട്ടുണ്ടെന്നും അവർ​​ നിങ്ങളുടെ വീടുകളി​ൽ കയറി സഹോദരിമാരേയും പെൺകുട്ടികളേയും ബലാത്സംഗം ചെയ്യുമെന്നും ജനങ്ങൾക്ക്​ ഇപ്പോൾ തീരുമാനിക്കാം എന്നുമായിരുന്നു പർവേഷിന്‍റെ മറ്റൊരു പ്രസ്​താവന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Election Commissionanurag thakurmalayalam newsindia newsCampaign BanParvesh Verma
News Summary - Election Commission slaps campaign bans: Anurag Thakur and Parvesh Verma -India News
Next Story