Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവോട്ടെണ്ണലിനിടെ...

വോട്ടെണ്ണലിനിടെ കോൺഗ്രസ് അധ്യക്ഷനെ കണ്ടു; തെലങ്കാന ഡി.ജി.പിക്ക് സസ്പെൻഷൻ

text_fields
bookmark_border
Election Commission suspends Telangana DGP Anjani Kumar
cancel

ഹൈദരാബാദ്: വോട്ടെണ്ണലിനിടെ സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ രേവന്ത് റെഡ്ഡിയെ സന്ദർശിച്ചതിന് പിന്നാലെ തെലങ്കാന ഡി.ജി.പിക്ക് സസ്പെൻഷൻ. മാതൃക പൊരുമാറ്റ ചട്ടം ലംഘിച്ചതിന് തെരഞ്ഞെടുപ്പ് കമീഷനാണ് ഡി.ജി.പി അഞ്ജനി കുമാറിനെ സസ്പെന്‍ഡ് ചെയ്തത്.

തെലങ്കാനയിൽ കോൺഗ്രസ് വിജയം ഉറപ്പിച്ചതിന് ശേഷമാണ് ഡി.ജി.പി രേവന്ത് റെഡ്ഡിയെ സന്ദർശിച്ചത്. ഡി.ജി.പിയും രണ്ട് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും ചേർന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷനും സ്ഥാനാർഥിയുമായ രേവന്ത് റെഡ്ഡിയെ അദ്ദേഹത്തിന്‍റെ ഹൈദരാബാദിലെ വസിതിയിൽചെന്ന് കണ്ട് പൂച്ചെണ്ട് നൽകിയതിനെ തുടർന്നാണ് നടപടി.

സംഭവത്തിൽ അഞ്ജനി കുമാറിനോടും മറ്റ് രണ്ട് പൊലീസ് ഉദ്യോഗസ്ഥരോടും കമീഷൻ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. രേവന്ത് റെഡ്ഡിയെ കാണാൻ ഡി.ജി.പി തീരുമാനിച്ചത് പ്രീതി നേടാനാണെന്ന ആരോപണമുണ്ട്. അഞ്ജനി കുമാറിനെ സസ്പെൻഡ് ചെയ്തതിന് പിന്നാലെ തെലങ്കാന സർക്കാർ രവി ഗുപ്തയെ തെലങ്കാന ഡി.ജി.പിയായി നിയമിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Election CommissionsuspendsTelangana Assembly Election 2023
News Summary - Election Commission suspends Telangana DGP Anjani Kumar over violation of Model Code of Conduct: Report
Next Story