അംഗീകാരമില്ലാത്ത രാഷ്ട്രീയ പാർട്ടികൾക്കെതിരെ നടപടിയുമായി തെരഞ്ഞെടുപ്പ് കമീഷൻ
text_fieldsന്യൂഡൽഹി: അംഗീകാരമില്ലാത്ത രാഷ്ട്രീയ പാർട്ടികൾക്കെതിരെ നടപടി കടുപ്പിച്ച് തെരഞ്ഞെടുപ്പ് കമീഷൻ. 2,100ലധികം പാർട്ടികൾക്കെതിരെയാണ് കമീഷൻ നടപടിയെടുക്കുന്നത്.
2020 സാമ്പത്തിക വർഷത്തിൽ 66 രാഷ്ട്രീയ പാർട്ടികൾ നിയമപരിരക്ഷയില്ലെങ്കിലും ആദായനികുതി ഇളവ് തേടിയിട്ടുണ്ട്. 2,174 പാർട്ടികൾ സംഭാവന സംബന്ധിച്ച റിപ്പോർട്ട് നൽകിയിട്ടില്ല. ഇതിൽ പല പാർട്ടികളും ഗുരുതരമായ സാമ്പത്തിക തട്ടിപ്പുകൾ നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്.
87 പാർട്ടികളെ വിവിധ ഇളവുകളിൽനിന്ന് ഒഴിവാക്കും. 2001ൽനിന്ന് 2021ൽ എത്തുമ്പോൾ അംഗീകാരമില്ലാത്ത പാർട്ടികളുടെ എണ്ണത്തിൽ 300 ശതമാനം വർധനവാണുണ്ടായത്. 2021 സെപ്റ്റംബറിലെ കണക്കനുസരിച്ച് 2,796 അംഗീകാരമില്ലാത്ത പാർട്ടികളുണ്ട്. മേയ് 15ന് രാജീവ് കുമാർ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായി ചുമതലയേറ്റതിന് പിന്നാലെയാണ് നടപടികൾ കടുപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.