Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിദ്വേഷ പ്രസംഗം;...

വിദ്വേഷ പ്രസംഗം; യോഗിക്കും മായാവതിക്കും വിലക്ക്​

text_fields
bookmark_border
mayawati-vs-yogi
cancel

ലഖ്​നോ: ഉത്തർപ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും മുൻ മുഖ്യമന്ത്രിയും ബി.എസ്​.പി അധ്യക്ഷയുമായ മായാവത ിക്കും തെരഞ്ഞെടുപ്പ്​ പ്രചാരണം നടത്തുന്നതിന്​ വിലക്ക്​. വിദ്വേഷ പ്രസംഗം നടത്തിയതിനാണ്​ തെരഞ്ഞെടുപ്പ്​ കമീഷൻ വിലക്ക്​ ഏർപ്പെടുത്തിയത്​. യോഗിക്ക്​ മൂന്ന്​ ദിവസവും മായാവതിക്ക്​ രണ്ട്​ ദിവസവുമാണ് തെരഞ്ഞെടുപ്പ്​ പെരുമാറ്റച്ചട്ട ലംഘനത്തെ തുടർന്നുള്ള​ വിലക്ക്​.

ബജ്​രംഗ്​ബലിയെ കുറിച്ചുള്ള യോഗിയുടെ പരാമർശത്തെ വിമർശിച്ച്​​ മായാവതി ഇന്നലെ രംഗത്തുവന്നിരുന്നു. അലി-ബജ്​രംഗ്​ബലി എന്ന യോഗിയുടെ പ്രയോഗത്തെ പരിഹസിച്ച മായാവതി അലിയും ബജ്​രംഗ്​ ബലിയും നമ്മുടേതാണെന്ന്​ അവകാശപ്പെട്ടിരുന്നു​.

നമുക്ക്​ രണ്ട്​ പേരെയും വേണം. ബജ്​രംഗ്​ ബലി ദലിത്​ വിഭാഗക്കാരനാണെന്ന്​ യോഗി തന്നെ പറഞ്ഞിട്ടുണ്ട്​. അലിയുടേയോ ബജ്​രംഗ്​ബലിയുടേയോ വോട്ട്​ യോഗിക്ക്​ കിട്ടുന്നില്ലെന്ന് ജനങ്ങളായ നിങ്ങൾ​ ഉറപ്പുവരുത്തണമെന്നും മായാവതി പറഞ്ഞു. മുസ്​ലിം വോട്ടുകളും ദലിത്​ വോട്ടുകളും ഉദ്ധരിച്ചായിരുന്നു മായാവതിയുടെ പ്രസ്​താവന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Election CommissionmayawatiYogi Adityanath
News Summary - Election Commission takes action against Yogi Adityanath, Mayawati-india news
Next Story