Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവോട്ടിങ്​...

വോട്ടിങ്​ യന്ത്രത്തി​െൻറ വിശ്വാസ്യത പരിശോധിക്കാൻ അവസരം

text_fields
bookmark_border
വോട്ടിങ്​ യന്ത്രത്തി​െൻറ വിശ്വാസ്യത പരിശോധിക്കാൻ അവസരം
cancel

ന്യൂഡൽഹി: വോട്ടിങ് യന്ത്രത്തി​െൻറ വിശ്വാസ്യത പരിശോധിക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ അവസരമൊരുക്കുന്നു. മെയ് ആദ്യവാരത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ ആസ്ഥാനമായ നിർവാചൻ സദനിൽ രാഷ്ട്രീയ പാർട്ടികൾക്കും സാേങ്കതിക വിദഗ്ധർക്കും വോട്ടിങ് യന്ത്രത്തി​െൻറ വിശ്വാസ്യത പരിശോധിക്കാനായിരിക്കും അവസരമൊരുക്കുക. നാല് ഘട്ടങ്ങളിലായിട്ടായിരിക്കും പരിശോധന.

കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ വോട്ടിങ് യന്ത്രത്തി​െൻറ വിശ്വാസ്യത സംബന്ധിച്ച് സംശയം പ്രകടിപ്പിച്ചിരുന്നു. 72 മണിക്കൂർ സമയമനുവദിച്ചാൽ വോട്ടിങ് യന്ത്രത്തി​െൻറ പ്രശ്നങ്ങൾ പുറത്ത് കൊണ്ട് വരാമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞിരുന്നു. ബഹുജൻ സമാജ്വാദി പാർട്ടി അധ്യക്ഷ മായാവതിയും വോട്ടിങ് യന്ത്രത്തിനെതിരെ രംഗത്തെത്തിയിരുന്നു.

വോട്ടിങ് യന്ത്രത്തിൽ ക്രമക്കേടുകൾ നടക്കുന്നുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷ പാർട്ടികൾ രാഷ്ട്രപതിയുമായി കൂടികാഴ്ച നടത്തിയിരുന്നു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ 13 പ്രതിപക്ഷ പാർട്ടികളുടെ പ്രതിനിധികളാണ് രാഷ്ട്രപതിയുമായി കൂടികാഴ്ച നടത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EVM
News Summary - Election Commission Throws Open Challenge to Prove EVMs Can’t be Tampered With
Next Story