അയോഗ്യരാക്കിയ എം.എൽ.എമാരുടെ ഭാഗം കേൾക്കേണ്ട ബാധ്യത തങ്ങൾക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമീഷൻ
text_fieldsന്യൂഡൽഹി: അയോഗ്യരാക്കാൻ രാഷ്ട്രപതിക്ക് ശിപാർശ നൽകുന്നതിനു മുമ്പ് ആംആദ്മി പാർട്ടി എം.എൽ.എമാരുടെ ഭാഗം കേൾക്കേണ്ട ബാധ്യത തങ്ങൾക്കില്ലെന്ന് െതരഞ്ഞെടുപ്പ് കമീഷൻ. ശനിയാഴ്ച ഡൽഹി ഹൈകോടതിയിൽ നൽകിയ സത്യാവാങ്മൂലത്തിലാണ് കമീഷൻ ഇക്കാര്യം വ്യക്തമാക്കിയത്. ഇരട്ട പദവിയുടെ പേരിൽ അയോഗ്യരാക്കിയ 20 എം.എൽ.എമാർക്കും അവരുടെ വാദങ്ങൾ വ്യക്തമാക്കാൻ നേരത്തെ യഥേഷ്ടം അവസരങ്ങളുണ്ടായിരുന്നു. എന്നാൽ അവർ അനാവശ്യ പ്രതികരണങ്ങൾ മാത്രമാണ് നൽകിയതെന്നും കമീഷൻ കോടതിയെ അറിയിച്ചു.
അയോഗ്യരാക്കിയ എം.എൽ.എമാരിൽ എട്ടു പേർ നൽകിയ ഹരജിയിലാണ് കോടതി കമീഷെൻറ വിശദീകരണം തേടിയത്. ഹരജിയിൽ കോടതി തീർപ്പുകൽപ്പിക്കും വരെ അയോഗ്യരാക്കപ്പെട്ട 20 നിയമസഭാ സീറ്റുകളിൽ ഉപതെരെഞ്ഞടുപ്പ് നടത്തരുെതന്നും കോടതി നിർദേശിച്ചു. ഫെബ്രുവരി ഏഴിന് ഹരജിയിൽ കോടതി അടുത്ത വാദം കേൾക്കും.
എം.എൽ.എയായിരിക്കേ പ്രതിഫലം പറ്റുന്ന അന്യപദവി വഹിച്ചതിന് ഡൽഹി ഗതാഗതമന്ത്രി കൈലാശ് ഗെഹ്ലോട്ട് അടക്കം 20 ആം ആദ്മി പാർട്ടി എം.എൽ.എമാർക്കാണ് തെരഞ്ഞെടുപ്പ് കമീഷെൻറ ശിപാർശ പ്രകാരം രാഷ്ട്രപതി അയോഗ്യത കൽപിച്ചത്. ഭരണഘടനപദവി വഹിക്കുന്നതിന് പുറമേ, പാർലമെന്ററി സെക്രട്ടറി പദവിയടക്കം സർക്കാറിെൻറ ശമ്പളം, വാഹനം, യാത്രാബത്ത തുടങ്ങി ഇരട്ട ആനുകൂല്യങ്ങൾ ലഭിക്കുന്ന പദവി വഹിച്ചു എന്നതിനാലായിരുന്നു നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.