നോട്ടീസുമായി തെരഞ്ഞെടുപ്പ് കമീഷൻ; 'ഉരുളക്ക് ഉപ്പേരി' മറുപടിയുമായി മമത
text_fieldsന്യൂഡൽഹി: വർഗീയാടിസ്ഥാനത്തിൽ പരസ്യമായി വോട്ടു ചോദിച്ചെന്ന വിഷയത്തിൽ തെരഞ്ഞെടുപ്പു കമീഷൻ നൽകിയ കാരണം കാണിക്കൽ നോട്ടീസിന് 'ഉരുളക്ക് ഉപ്പേരി'യെന്ന മട്ടിൽ മറുപടിയുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. നിർണായകമായ ന്യൂനപക്ഷ വോട്ടുകൾ ബി.ജെ.പി വിരുദ്ധ ചേരികൾക്കിടയിൽ ചിതറിപ്പോകരുതെന്ന് മമത മുസ്ലിംകളോട് അഭ്യർഥിച്ചതു മുൻനിർത്തിയാണ് തെരഞ്ഞെടുപ്പു കമീഷൻ വിശദീകരണം ചോദിച്ചത്.
തെരഞ്ഞെടുപ്പു ചട്ടം കാര്യമാക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നതിനൊന്നും കുഴപ്പമില്ലേ എന്ന് മമത തിരിച്ചടിച്ചു. 10 ഷോക്കോസ് നോട്ടീസ് കിട്ടിയാലും തരക്കേടില്ല. മറുപടി ഒന്നുതന്നെയായിരിക്കും. മോദിക്കെതിരെ എന്താ പരാതി ഇല്ലാത്തത്? ഹിന്ദു, മുസ്ലിം വോട്ടു ബാങ്കിനെക്കുറിച്ച് അദ്ദേഹം എല്ലാ ദിവസവും പറയുന്നുണ്ടല്ലോ. -മമത പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.