വൈദ്യുതി, വെള്ളം ബില്ലടക്കാത്തവര്‍ മത്സരിക്കേണ്ടെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍
text_fieldsന്യൂഡല്‍ഹി: വൈദ്യുതി, വെള്ളം ബില്ലുകള്‍ കുടിശ്ശിക വരുത്തിയവരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് വിലക്കുന്നതിന് നിയമത്തില്‍ ഭേദഗതി കൊണ്ടുവരണമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍. ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിന് ഇത്തരക്കാരെ അയോഗ്യരാക്കുന്നതരത്തില്‍ 1951ലെ ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി വരുത്തണമെന്ന് നിയമമന്ത്രാലയത്തോട് കമീഷന്‍ നിര്‍ദേശിച്ചു.
ജനപ്രാതിനിധ്യ നിയമത്തിലെ മൂന്നാം ചാപ്റ്ററിലാണ് തെരഞ്ഞെടുപ്പ് അയോഗ്യതക്ക് കാരണമാകുന്ന കുറ്റങ്ങളെക്കുറിച്ച് പറയുന്നത്. ഇതില്‍ പുതിയൊരു വകുപ്പുകൂടി ചേര്‍ക്കുകയാണ് വേണ്ടത്. ഇക്കാര്യം സര്‍ക്കാറിന്‍െറ പരിഗണനയിലാണ്. ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നവര്‍ വൈദ്യുതി, വെള്ളം, ടെലിഫോണ്‍ ബില്ലുകള്‍ കുടിശ്ശിക വരുത്തിയിട്ടില്ളെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ ഉറപ്പാക്കണമെന്ന് 2015 ആഗസ്റ്റില്‍ പുറപ്പെടുവിച്ച ഉത്തരവില്‍ ഡല്‍ഹി ഹൈകോടതി ആവശ്യപ്പെട്ടിരുന്നു. കുടിശ്ശിക ഇല്ളെന്ന് സാക്ഷ്യപ്പെടുത്തി ബന്ധപ്പെട്ട ഏജന്‍സിയില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റ് സ്ഥാനാര്‍ഥി ഹാജരാക്കണമെന്നായിരുന്നു നിര്‍ദേശം.
ഈ സര്‍ട്ടിഫിക്കറ്റും നിശ്ചിത മാതൃകയിലുള്ള സത്യവാങ്മൂലവും സ്ഥാനാര്‍ഥികള്‍ ഹാജരാക്കണമെന്ന് 2016 ഫെബ്രുവരി മുതല്‍ തെരഞ്ഞെടുപ്പ് കമീഷന്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍, കോഴ കൊടുത്ത് കുടിശ്ശികയില്ല സര്‍ട്ടിഫിക്കറ്റ് സമ്പാദിക്കുന്നുവെന്നാണ് കമീഷന് ലഭിച്ച വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.