Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Sept 2019 11:19 PM IST Updated On
date_range 28 Sept 2019 11:19 PM ISTകോൺഗ്രസ് സ്ഥാനാർഥികളായി; പട്ടികക്ക് അംഗീകാരം
text_fieldsbookmark_border
ന്യൂഡൽഹി: സംസ്ഥാനത്തെ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് മത ്സരിക്കുന്ന നാലു സീറ്റുകളിലേക്കുള്ള സ്ഥാനാർഥി പട്ടികക്ക് ഹൈകമാ ൻഡ് അംഗീകാരം നൽകി. അരൂരിൽ ഷാനിമോൾ ഉസ്മാൻ, എറണാകുളത്ത് ടി. ജെ. വിനോദ്, കോന്നിയിൽ പി. മോഹൻരാജ്, വട്ടിയൂർകാവിൽ കെ. മോഹൻ കു മാർ എന്നിവരുടെ പേരുകൾക്ക് ഹൈകമാൻഡ് അംഗീകാരം നൽകിയതായി സംസ്ഥാനത്തിെൻറ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് അറിയിച്ചു. ഉപതെരെഞ്ഞടുപ്പു നടക്കുന്ന മഞ്ചേശ്വരത്ത് മുസ്ലിംലീഗ് സ്ഥാനാർഥിയായി എം.സി. ഖമറുദ്ദീനെ പ്രഖ്യാപിച്ചിരുന്നു.
എറണാകുളം: ടി.ജെ. വിനോദ്
2016 ഡിസംബര്‍ മുതൽ എറണാകുളം ജില്ല കോൺഗ്രസ് പ്രസിഡൻറാണ് കൊച്ചി തമ്മനം സ്വദേശിയായ ടി.ജെ. വിനോദ്. 1995ല്‍ കൊച്ചി കോർപറേഷന് കൗണ്‍സിലറും പിന്നീട് വികസന സമിതി സ്ഥിരം സമിതി ചെയർമാനുമായി.
2002-’03ൽ ഡെപ്യൂട്ടി മേയറായിരുന്ന വിനോദ് പിന്നീട് 2015 മുതൽ വീണ്ടും അതേ സ്ഥാനത്ത് തുടരുകയാണ്. 1992ല്‍ കോണ്‍ഗ്രസ്-ഐ ജില്ല കമ്മിറ്റി അംഗവും പിന്നീട് ജില്ല ജനറല്‍ സെക്രട്ടറിയുമായി. ആർച്ചറി അസോസിയേഷൻ ജില്ല പ്രസിഡൻറുമാണ്.
അരൂർ: ഷാനിമോൾ ഉസ്മാൻ
കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗമായ ഷാനിമോൾ ഉസ്മാൻ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ പരാജയപ്പെട്ടെങ്കിലും അരൂരിൽ നേടിയ മുൻ തൂക്കമാണ് സ്ഥാനാർഥിത്വത്തിന് തുണയായത്. 2002ൽ മഹിള കോൺഗ്രസ് സംസ്ഥാന അധ്യക്ഷ. 2011ൽ എ.ഐ.സി.സി സെക്രട്ടറി. കെ.എസ്.യുവിലൂടെയാണ് രംഗത്ത് എത്തിയത്.
കോന്നി: പി. മോഹൻരാജ്
പത്തനംതിട്ട ഡി.സി.സി പ്രസിഡൻറായി 11 വർഷം പ്രവർത്തിച്ച പി. മോഹൻരാജ് സഹകരണ രംഗത്തും വിവിധ പദവികൾ വഹിച്ചു. കാൽനൂറ്റാണ്ടോളം പത്തനംതിട്ട നഗരസഭ കൗൺസിലറും അഞ്ചുവർഷം നഗരസഭ ചെയർമാനും ആയിരുന്നു. നിലവിൽ പത്തനംതിട്ട അർബൻ കോഓപറേറ്റിവ് ബാങ്ക് പ്രസിഡൻറാണ്.
വട്ടിയൂർകാവ്: ഡോ.കെ. മോഹന്‍കുമാര്‍
അഭിഭാഷകനും പഴയ തിരുവനന്തപുരം നോർത്ത് മണ്ഡലം മുൻ എം.എൽ.എയുമാണ് ഡോ.കെ. മോഹന്‍കുമാര്‍. 2019 സെപ്റ്റംബര്‍ 27വരെ സംസ്ഥാന മനുഷ്യാവകാശ കമീഷന് അംഗം. ഡി.സി.സി പ്രസിഡൻറ്, യു.ഡി.എഫ് ജില്ല ചെയര്മാന്, കേരള യൂനിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗം, സർവകലാശാല യൂനിയന്‍ ചെയര്മാൻ തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story