മഹാരാഷ്ട്ര, ഝാർഖണ്ഡ് നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് പ്രഖ്യാപിക്കും
text_fieldsന്യൂഡൽഹി: മഹാരാഷ്ട്ര, ഝാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പുകളുടെ തെരഞ്ഞെടുപ്പ് തീയതികൾ ചൊവ്വാഴ്ച വൈകുന്നേരം 3.30 ന് തെരഞ്ഞെടുപ്പ് കമീഷൻ പ്രഖ്യാപിക്കും.
ഉച്ചതിരിഞ്ഞ് 3.30ന് വാർത്താ സമ്മേളനത്തിലൂടെയാണ് പ്രഖ്യാപനം നടത്തുക. മഹാരാഷ്ട്ര നിയമസഭയുടെ കാലാവധി ഈ വർഷം നവംബർ 26ന് അവസാനിക്കും. ഝാർഖണ്ഡ് നിയമസഭ കാലാവധി 2025 ജനുവരി അഞ്ചിനാണ് അവസാനിക്കുക. മഹാരാഷ്ട്ര നിയമസഭയിൽ 288 അംഗങ്ങളും ഝാർഖണ്ഡ് സംസ്ഥാനത്തിന് 81 സീറ്റുകളുമാണുള്ളത്.
മഹാരാഷ്ട്രയിൽ ബി.ജെ.പി, ശിവസേന, എൻ.സി.പി എന്നിവ ഉൾപ്പെടുന്ന ഭരണകക്ഷിയായ മഹായുതി സഖ്യം മഹാ വികാസ് അഘാഡിയെ നേരിടും.
ഝാർഖണ്ഡിൽ പ്രതിപക്ഷമായ ഇൻഡ്യ ബ്ലോക്കിൻ്റെ പ്രധാന ഭാഗമായ ഭരണകക്ഷിയായ ഝാർഖണ്ഡ് മുക്തി മോർച്ച എൻ.ഡി.എക്ക് എതിരായാണ് തെരഞ്ഞെടുപ്പിനെ നേരിടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.