ബംഗാൾ തെരഞ്ഞെടുപ്പ് കഴിയുേമ്പാൾ മമതയും ജയ്ശ്രീറാം വിളിക്കും -അമിത് ഷാ
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭ തെരഞ്ഞെടുപ്പ് അവസാനിക്കുേമ്പാഴേക്കും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വരെ ജയ് ശ്രീറാം മുഴക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബംഗാളിൽ ജയ് ശ്രീറാം വിളിക്കുന്നത് മമത സർക്കാർ കുറ്റകരമായാണ് കാണുന്നതെന്നും അമിത് ഷാ പറഞ്ഞു. ബി.ജെ.പിയുടെ പരിവർത്തൻ യാത്ര കൂച്ച്ബിഹാറിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ബംഗാളിൽ ജയ് ശ്രീറാം വിളിക്കുന്നത് കുറ്റകരമായി കാണുന്ന തരത്തിൽ അന്തരീക്ഷത്തെ മാറ്റിമറിച്ചു. മമത ദീദി, ഇവിടെ ജയ് ശ്രീറാം വിളിക്കാൻ പാടില്ലെങ്കിൽ, പാകിസ്താനിലാണോ വിളിക്കേണ്ടത്' -അമിത് ഷാ ചോദിച്ചു. തെരഞ്ഞെടുപ്പ് അവസാനിക്കുന്നേതാടെ മമത ബാനർജിയും ജയ് ശ്രീറാം വിളിക്കുമെന്ന് ഉറപ്പുപറയുന്നുവെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
കൂച്ച്ബിഹാർ സ്വാതന്ത്ര്യസമരത്തിൽ മുൻനിരയിൽനിന്ന സ്ഥലമാണ്. ഇപ്പോൾ ഇവിടെ മമതയുടെ നിയമം അനുസരിക്കുന്ന നുഴഞ്ഞുകയറ്റക്കാരെകൊണ്ട് നിറഞ്ഞു. മമത ബാനർജിയുടെയും മരുമകന്‍റെയും ഭരണം ബി.ജെ.പി അവസാനിപ്പിക്കും. 200 സീറ്റുകളിൽ വിജയിക്കും. മമത ബാനർജിക്ക് പൂജ്യം സീറ്റായിക്കും കിട്ടുക. പാർട്ടിക്ക് 18 സീറ്റും. ഈ തെരഞ്ഞെടുപ്പിൽ മമത ബാനർജിയുടെ നെഞ്ചിടിപ്പ് വളരെയധികം ഉയരുന്നുണ്ട്. ഇതുവരെ എവിടെനിന്ന് മത്സരിക്കുമെന്ന് പോലും നിശ്ചയിച്ചിട്ടില്ലെന്നും അമിത് ഷാ പറഞ്ഞു. സ്വന്തം മണ്ഡലത്തിന് പുറമെ നന്ദിഗ്രാമിൽ മത്സരിക്കുമെന്ന് മമത അറിയിച്ചതിനെ ചൂണ്ടിക്കാട്ടിയായിരുന്നു പരാമർശം.
തൃണമൂൽ കോൺഗ്രസിന്‍റെ ഗുണ്ടകളുടെ ആക്രമണത്തിൽ 130 ഓളം ബി.ജെ.പി പ്രവർത്തകർ സംസ്ഥാനത്ത് കൊല്ലപ്പെട്ടു. യാതൊരു നടപടിയും സ്വീകരിച്ചില്ല. ഞങ്ങൾ അധികാരത്തിലെത്തിയാൽ എല്ലാ കൊലയാളികളെയും ജയിലിലേക്ക് അയക്കുമെന്നും അമിത് ഷാ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.