യു.പി നഗരസഭ തെരഞ്ഞെടുപ്പ്: വോട്ട് യന്ത്രത്തിൽ ക്രമക്കേടെന്ന്
text_fieldsന്യൂഡൽഹി: ഉത്തർപ്രദേശ് നഗരസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ വോട്ടുയന്ത്രത്തിലെ പൊരുത്തക്കേട് വിവാദമാകുന്നു. യന്ത്രം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടന്ന സ്ഥലങ്ങളിൽ ബി.ജെ.പിക്ക് 46 ശതമാനംവരെ വോട്ട് ലഭിച്ചപ്പോൾ പേപ്പർ ബാലറ്റ് ഉപയോഗിച്ച സ്ഥലങ്ങളിൽ ലഭിച്ചത് 15 ശതമാനം മാത്രം. ക്രമക്കേട് ആരോപിച്ച് ബി.എസ്.പിയും സമാജ്വാദി പാർട്ടിയും രംഗത്തുവന്നു. 16 നഗരസഭ സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
ഇതിൽ 14 എണ്ണം ബി.ജെ.പിക്കും രണ്ടെണ്ണം ബി.എസ്.പിക്കും ലഭിച്ചു. അയോധ്യ നഗരസഭ ബി.ജെ.പിക്ക് നേടാനായെങ്കിലും ബാലറ്റ് ഉപേയാഗിച്ച ചില വാർഡുകളിൽ ബി.ജെ.പി വൻ തോൽവി ഏറ്റുവാങ്ങി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ തട്ടകമായ ഗോരഖ്പുരിലെ വാർഡുകളിലും ബി.ജെ.പി തോറ്റു. പേപ്പർ ബാലറ്റ് ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടന്ന 437 നഗരപാലിക അധ്യക്ഷസ്ഥാനത്തേക്കുള്ള മത്സരത്തിൽ 100 സീറ്റുകൾ മാത്രമാണ് ബി.ജെ.പിക്ക് നേടാനായത്.
5434 നഗരപഞ്ചായത്ത് അംഗങ്ങളിൽ 4728ലും ബി.ജെ.പി തോറ്റു. 195 നഗരപാലിക പരിഷത്ത് അധ്യക്ഷസ്ഥാനേത്തക്കുള്ള മത്സരത്തിൽ 70 ബി.ജെ.പി സ്ഥാനാർഥികൾ മാത്രമാണ് വിജയിച്ചത്. യന്ത്രത്തിൽ ഏത് ബട്ടൺ അമർത്തിയാലും താമര ചിഹ്നത്തിൽ വോട്ട് പതിയുന്നത് തെരഞ്ഞെടുപ്പ് സമയത്ത് ശ്രദ്ധയിൽപെട്ടിരുന്നു. മീറത്തിലെ ധവായ് നഗർ പ്രദേശത്ത് താമരയോ നോട്ടയോ മാത്രമാണ് തെളിഞ്ഞത്. മീറത്തിലെ 89ാം വാർഡിലും വോട്ട് മുഴുവൻ ബി.ജെ.പിക്ക് ലഭിക്കുന്നതായി േവാട്ടർമാർ പരാതിപ്പെട്ടു. കാൺപുരിൽനിന്നും സമാന പരാതി ഉയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.