മഹാരാഷ്ട്ര നിയമസഭാ കൗണ്‍സിലിലേക്കുള്ള തെരഞ്ഞെടുപ്പ് മെയ് 27 ന് മുമ്പ് നടത്താൻ തീരുമാനം
text_fieldsന്യൂഡല്‍ഹി: മഹാരാഷ്ട്ര നിയമസഭാ കൗണ്‍സിലിലേക്കുള്ള തെരഞ്ഞെടുപ്പ് മെയ് 27 ന് മുമ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചതായി റിപ്പോർട്ട്. ഗവർണർ ഭഗത് സിങ് കോശിയാരിയുടെ അഭ്യർത്ഥന പ്രകാരമാണ് മേയ് 27ന് മുമ്പ് തെരഞ്ഞെടുപ്പ് നടത്താൻ കമീഷൻ തീരുമാനിച്ചത്.
തെഞ്ഞെടുപ്പ് കമീഷെൻറ വെള്ളിയാഴ്ചത്തെ യോഗത്തിലാണ് തീരുമാനം. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ സുനിൽ അറോറ അമേരിക്കയിൽ നിന്ന് വിഡിയോ കോൺഫറൻസിലൂടെ ഇക്കാര്യം അറിയിച്ചത്. തെരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച് വിജ്ഞാപനം പിന്നീട് പ്രസിദ്ധീകരിക്കും.
നവംബര്‍ 28ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഉദ്ധവ് താക്കറെ സംസ്ഥാന നിയമസഭയില്‍ അംഗമായിരുന്നില്ല. ഭരണഘടന പ്രകാരമുള്ള വ്യവസ്ഥകള്‍ അനുസരിച്ച് ആറുമാസത്തിനുള്ളില്‍ സംസ്ഥാന നിയമസഭയിലേക്കോ കൗണ്‍സിലിലേക്കോ തെരഞ്ഞെടുക്കപ്പെടേണ്ടതായിരുന്നു. ഈ കാലവാധി മേയ് 27 ന് അവസാനിക്കുെമന്നിരിക്കെ തെരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് ഉദ്ദവ് ഗവർണറെ നേരിട്ട് കാണുകയും ഫോൺവഴി പ്രധാനമന്ത്രിയുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു.
ഏപ്രില്‍ 24 ന് ഒമ്പത് അംഗങ്ങള്‍ വിരമിക്കുന്നതിനാല്‍ നിയമസഭ കൗണ്‍സിലിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഉദ്ധവ് താക്കറെ തീരുമാനിച്ചിരുന്നു. എന്നാല്‍ കോവിഡ് വ്യാപനത്തെ തുടർന്ന് തെരഞ്ഞെടുപ്പ് മാറ്റി വെക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.