‘ഇലക്ഷൻ ഗാന്ധി’ക്ക് അങ്കപുർ ചിക്കൻ കറികഴിച്ച് പോകാം -കവിത
text_fieldsഹൈദരാബാദ്: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ‘ഇലക്ഷൻ ഗാന്ധി’യെന്ന് പരിഹസിച്ച് ബി.ആർ.എസ് നേതാവ് കെ. കവിത. രാഹുലിന് വിനോദസഞ്ചാരിയായി തെലങ്കാനയിലെത്തി പ്രശസ്തമായ അങ്കപുർ ചിക്കൻ കറി കഴിച്ച് മടങ്ങാമെന്ന് ബോധാനിൽ വാർത്തസമ്മേളനത്തിൽ കവിത പരിഹസിച്ചു.
തെലങ്കാനക്കും ഇവിടത്തെ കർഷകർക്കും വിദ്യാർഥികൾക്കുംവേണ്ടി ഒന്നും ചെയ്യാത്ത രാഹുലിന് സംസ്ഥാനത്തിന്റെ വളർച്ചയുടെ കഥയറിയില്ലെന്നും മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ മകളായ കവിത പറഞ്ഞു.
തെലങ്കാനയിലേക്കു വരുമ്പോൾ രാഹുൽ ഗാന്ധി എന്നു വിളിക്കാനാകില്ല. ഇലക്ഷൻ ഗാന്ധി എന്നേ വിളിക്കാൻ കഴിയൂവെന്നും കവിത പറഞ്ഞു. ഇവിടെ വന്ന് ഹിന്ദുക്കളെയും മുസ്ലിംകളെയുംകുറിച്ച് വിചിത്രമായ വാക്കുകൾ പറഞ്ഞ് അന്തരീക്ഷം നശിപ്പിക്കരുതെന്നും തെലങ്കാന സമാധാന സംസ്ഥാനമാണെന്നും ബി.ആർ.എസ് നേതാവ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.