ശരത് യാദവ് അപമാനിച്ചു; തെരഞ്ഞെടുപ്പ് കമീഷൻ നടപടിയെടുക്കണമെന്ന് വസുന്ധര
text_fieldsഝൽവാർ: രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ എൽ.ജെ.ഡി നേതാവ് ശരത് യാദവ് തന്നെ അപമാനിച്ചെന്നും അദ്ദേഹത്തി നെതിരെ നടപടി എടുക്കണമെന്നും ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാർഥി വസുന്ധര രാജെ. ശരത് യാദവിെൻറ പ്രസ്താവന ഞെട്ടല ുണ്ടാക്കി. താൻ അപമാനിക്കപ്പെട്ടു. അദ്ദേഹം സ്ത്രീത്വത്തെ അപമാനിക്കുകയാണ് ചെയ്തത്. തെരഞ്ഞെടുപ്പ് കമീഷൻ ശരത് യാദവിനെതിരെ നടപടിയെടുക്കണം. അത് മാതൃകാപരമായ നടപടികയാകണമെന്നും വസുന്ധര രാജെ പറഞ്ഞു. സ്്ത്രീകൾക്കായുള്ള പിങ്ക് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
വസുന്ധരയുടെ തടി കൂടിയിട്ടുണ്ടെന്നും അവർ ക്ഷീണിതയായതിനാൽ വിശ്രമിക്കാൻ അനുവദിക്കണമെന്നുമായിരുന്നു ശരത് യാദവിെൻറ പരാമർശം.
കോൺഗ്രസും സഖ്യകക്ഷികളും അവരുടെ നേതാക്കളുടെ ഭാഷാപ്രയോഗത്തെ നിയന്ത്രിക്കണം. ഇത്തരത്തിലുള്ള മാതൃകയാണോ അണികളായ യുവാക്കൾക്ക് ശരത് യാദവ് നൽകുന്നതെന്നും വസുന്ധര ചോദിച്ചു. യാദവിെൻറ പരാമർശത്തിനെതിരെ ബി.ജെ.പി തെരഞ്ഞെടുപ്പ് കമീഷനിൽ പരാതി നൽകിയിട്ടുണ്ട്.
എന്നാൽ, താൻ തമാശ പറഞ്ഞതാണെന്നും വസുന്ധരയുമായുള്ള പഴയ സുഹൃദ് ബന്ധത്തിെൻറ അടിസ്ഥാനത്തിലായിരുന്നു അത്തരമൊരു പരാമർശമെന്നും ശരത് യാദവ് പിന്നീട് പ്രതികരിച്ചു. അവരെ അപമാനിക്കാൻ താൻ ഉദ്ദേശിച്ചിരുന്നില്ല. താൻ അവരെ കണ്ടപ്പോൾ ഭാരം കൂടുന്നതിനെ കുറിച്ച് നേരിട്ട് സംസാരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.