വാഗ്ദാനപ്പെരുമഴ: അസമിൽ നവവധുവിന് സ്വർണം, മധ്യപ്രദേശിൽ തൊഴിലില്ലായ്മ വേതനം
text_fieldsഭോപാൽ: തെരഞ്ഞെടുപ്പ് ചൂടിലേക്ക് അടുക്കവെ മോഹനവാഗ്ദാനങ്ങൾ വാരിയെറിഞ്ഞ് ജന പിന്തുണ നേടാനുള്ള തിരക്കിലാണ് രാഷ്ട്രീയ പാർട്ടികൾ. ബി.ജെ.പി ഭരിക്കുന്ന അസമിൽ നവ വധുവിന് സ്വർണമാണെങ്കിൽ കർഷകരുടെയും തൊഴിലില്ലാപടയുടെയും ജീവിതം ദുരിതമയമ ായ മധ്യപ്രദേശിൽ കടം എഴുതിത്തള്ളലും തൊഴിലില്ലായ്മ വേതനവുമാണ് തുറുപ്പുശീട്ടു കൾ.
വാർഷികവരുമാനം അഞ്ചുലക്ഷത്തിൽ താഴെയുള്ള കുടുംബങ്ങളിലെ വിവാഹം ഉറപ്പിച്ച യുവതികൾക്ക് 38,000 രൂപയുടെ സ്വർണമാണ് അസം ധനമന്ത്രി ഹിമന്ത ബിസ്വ ശർമ പ്രഖ്യാപിച്ചത്. എല്ലാ പെൺകുട്ടികൾക്കും ‘ഇ- ബൈക്ക്’ എന്ന പുതുമയാർന്ന സമ്മാനവും ബിസ്വ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഹയർ സെക്കൻഡറി പരീക്ഷയിൽ ഉയർന്ന മാർക്ക് നേടുന്ന പെൺകുട്ടികളെയാണ് ഇത് കാത്തിരിക്കുന്നത്. ഇതോടൊപ്പം ഇൗ സാമ്പത്തിക വർഷം അനുവദിച്ച എല്ലാ വിദ്യാഭ്യാസ വായ്പകൾക്കും അരലക്ഷം രൂപ വീതം ഒറ്റത്തവണ സബ്സിഡി നൽകും.
മധ്യപ്രദേശിലേക്ക് കടന്നാൽ, തൊഴിൽരഹിതർക്ക് മാസം 4000 രൂപയുടെ തൊഴിലില്ലായ്മ വേതനം പ്രഖ്യാപിക്കാൻ സർക്കാർ ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്. 3500 രൂപ വരെ തുക വാഗ്ദാനം ചെയ്ത രാജസ്ഥാനെയും കടത്തിവെട്ടുന്നതാണ് കമൽനാഥ് സർക്കാറിെൻറ നീക്കം. നഗരങ്ങളിലെ ചെറുപ്പക്കാർക്ക് 100 ദിനം തൊഴിൽ ഉറപ്പുനൽകുന്ന വമ്പൻ പദ്ധതിയും മധ്യപ്രദേശ് മുഖ്യമന്ത്രി പ്രഖ്യാപിക്കാൻ ഒരുങ്ങുന്നുവെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങളെ വലക്കാതിരിക്കാനാണ് കേരളത്തിലെ ഇടതു സർക്കാറിെൻറ ശ്രമം. ജി.എസ്.ടിക്കു മേൽ ചുമത്താൻ പദ്ധതിയിട്ട പ്രളയ സെസ് തൽക്കാലം നീട്ടിവെക്കാൻ തീരുമാനിച്ചത് ഇതിെൻറ ഭാഗമായാണെന്നാണ് വിലയിരുത്തൽ. നിരവധി സംസ്ഥാന സർക്കാറുകൾ ആശ്വാസപാക്കേജുകളും കർഷകർക്ക് വായ്പ ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. കർഷകജീവിതം ദുരിതത്തിലായ തെലങ്കാന, ഒഡിഷ, ഝാർഖണ്ഡ് തുടങ്ങിയവ ഇതിൽപ്പെടും. അടുത്തിടെ തെരഞ്ഞെടുപ്പ് നടന്ന തെലങ്കാനയിൽ കർഷകർക്ക് നൽകിയ വാഗ്ദാനങ്ങളാണ് ടി.ആർ.എസിെൻറ വിജയ വോട്ടായി മാറിയതെന്ന വിലയിരുത്തലും ഇതിന് പ്രചോദനമാവുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.