അമിത് ഷായുടെ തേരോട്ടത്തിനും ‘ചെക്ക്’
text_fieldsന്യൂഡൽഹി: രണ്ടാം മോദി സർക്കാർ അധികാരമേറ്റതിൽപിന്നെ പാർട്ടിയിലും സർക്കാറിലും അപ്രമാദിത്തം തെളിയിച്ച കേന്ദ്രമന്ത്രി കൂടിയായ ബി.ജെ.പി അധ്യക്ഷൻ അമിത് ഷായുടെ രാഷ്ട്രീയ തേരോട്ടത്തിന് ‘ചെക്ക്’ വിളി കൂടിയായി ഹരിയാന - മഹാരാഷ്ട്ര നിയമസഭാ ഫലങ്ങൾ. കിട്ടിയ സീറ്റുകൾ അമിത് ഷായുടെ കണക്കു കൂട്ടലുകൾ തെറ്റിച്ചെന്നു മാത്രമല്ല, നേതാക്കളെ കൂറുമാറ്റി പ്രതിപക്ഷത്തെ തകർക്കുന്ന പതിവ് തെരഞ്ഞെടുപ്പ് തന്ത്രത്തിന് കനത്ത തിരിച്ചടിയാകുകയും ചെയ്തു.
ഹരിയാനയിൽ ബി.ജെ.പിക്കെതിരായ ജനരോഷം ഏറ്റവുമധികം പ്രതിഫലിക്കുക ഇനി തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അയൽസംസ്ഥാനമായ ഡൽഹിയിലായിരിക്കുമെന്നത് അമിത് ഷായെയും പാർട്ടിയേയും അസ്വസ്ഥപ്പെടുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.