Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോൺഗ്രസ്​ നേടിയതും...

കോൺഗ്രസ്​ നേടിയതും ബി.ജെ.പി നഷ്​ട​െപ്പടുത്തിയതും

text_fields
bookmark_border
കോൺഗ്രസ്​ നേടിയതും ബി.ജെ.പി നഷ്​ട​െപ്പടുത്തിയതും
cancel

ഛത്തിസ്​ഗഢിൽ കോൺഗ്രസ്​ വിജയക്കൊടി നാട്ടിയത്​ കാണു​േമ്പാൾ രണ്ടു മാസം മുമ്പ്​ ബി.ജെ.പി പ്രസിഡൻറ്​ അമിത്​ ഷാ റായ്​പുരിൽ പാർട്ടി പ്രവർത്തകരുടെ ബൂത്ത്​തല യോഗം വിളിച്ചത്​ ഒാർമവരുന്നു. 90ൽ 65 സീറ്റുകൾ എങ്ങനെ നേടാം എന്നതിനെക ്കുറിച്ചായിരുന്നു ചർച്ച. എന്നാൽ, ഷായുടെ സ്വപ്​നം പൂവണിഞ്ഞതേയില്ല. സംസ്​ഥാനത്ത്​ ചരിത്രവിജയമാണ്​ കോൺഗ്രസ്​ ന േടിയത്​. ബി.ജെ.പിയുടെ എല്ലാ മാന്ത്രികവിദ്യകളും നിഷ്​ഫലമായി. ഗാന്ധി കുടുംബത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി കണ ക്കിന്​ ആക്ഷേപിച്ചതും വെറുതെയായി. വികസന-ഹിന്ദുത്വ കാർഡുമായി ഉത്തർപ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​ റാലികൾ നടത്തിയതും ബി.ജെ.പിയെ തുണച്ചില്ല.

43 ലക്ഷം കർഷകരുടേതാണ്​ ഇൗ വിജയമെന്ന്​ ഛത്തിസ്​ഗഢ്​​ കോ​ൺഗ്രസ്​ അധ്യക്ഷൻ ഭൂപേഷ്​ ബാഗൽ വിലയിരുത്തുന്നു. ഭരണവിരുദ്ധ വികാരത്തിന്​ പുറമെ നോട്ടുനിരോധനവും ജി.എസ്​.ടിയും മദ്യവിൽപനയുമായി ബന്ധപ്പെട്ട പ്രശ്​നങ്ങളും തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു. സംസ്​ഥാനത്ത്​ 70 ശതമാനവും ദരിദ്ര കർഷകരാണ്​. ജലസംരക്ഷണം, മാലിന്യനിർമാർജനം, കന്നുകാലി, വയൽ സംരക്ഷണം തുടങ്ങിയ വാഗ്​ദാനങ്ങൾ കോ​ൺഗ്രസ്​ മുന്നോട്ടുവെച്ചിരുന്നു. ഗോതമ്പിന്​ 2400 രൂപ താങ്ങുവില ഏർപ്പെടുത്തുമെന്നും കാർഷിക കടങ്ങൾ എഴുതിത്തള്ളുമെന്നും പ്രകടനപത്രികയിൽ ഉണ്ടായിരുന്നു. ഇത്​ കർഷകരെ കോൺഗ്രസിലേക്കടുപ്പിച്ചു. ഇപ്പോൾ ഗോതമ്പി​​​െൻറ താങ്ങുവില 1750 രൂപയാണ്​. ബസ്​തർ ജില്ലയിൽ വന ഉൽപന്നങ്ങൾക്ക്​ ബി.ജെ.പി സർക്കാർ താങ്ങുവില കുറച്ചിരുന്നു. ജില്ലയിലെ 76 ശതമാനം ജനങ്ങളും വന ഉൽപന്നങ്ങൾ വിറ്റഴിച്ചാണ്​ ജീവിക്കുന്നത്​.

രമൺ സിങ്​ സർക്കാറിനെതി​രായ ഭരണവിരുദ്ധ വികാരം കടുത്തതായിരുന്നു. കോ​ൺഗ്രസ്​ വന്നാൽ ​ജോഗി തിരിച്ചുവരും എന്ന ബി.ജെ.പിയുടെ പതിവ്​ മുദ്രാവാക്യം ഇക്കുറി ഏശാതെ പോയി. കോ​ൺഗ്രസിൽ ജോഗി ഇല്ലല്ലോ. നരേ​ന്ദ്ര മോദിയും അമിത്​ ഷായും സംസ്​ഥാനത്ത്​ പലതവണ പ്രചാരണം നടത്തി. കഴിഞ്ഞ വർഷം മോദി മൂന്ന്​ വൻ പരിപാടികളിൽ സംബന്ധിച്ചത്​ വേറെ. എന്നാൽ, ഇക്കുറി പോസ്​റ്ററുകളിൽ മോദിയുടെ ചിത്രം ചെറുതായിരുന്നു. മുഖ്യമന്ത്രി രമൺ സിങ്ങിനാണ്​ പ്രാധാന്യം ലഭിച്ചത്​. അയോധ്യ വിഷയം സംസ്​ഥാനത്ത്​ കാര്യമായ സ്വാധീനം ചെലുത്തിയില്ല. സാമുദായിക കലാപങ്ങൾ നടക്കാത്ത ഇവിടെ രമൺ സിങ്​ ഒരിക്കലും ഹിന്ദുത്വ കാർഡ്​ കളിച്ചിട്ടുമില്ല. മാവോവാദി​ ആക്രമണത്തിൽ പാർട്ടിയുടെ മുൻനിര നേതാക്കൾ കൊല്ലപ്പെട്ട സമയത്താണ്​ ഭൂപേഷ്​ ബാഗൽ പി.സി.സി അധ്യക്ഷനാവുന്നത്​. പാർട്ടിയെ മെച്ചപ്പെട്ട രീതിയിൽ പരിവർത്തിപ്പിക്കാൻ അദ്ദേഹത്തിന്​ കഴിയുന്നുണ്ട്​.

കർഷകരുടെ പ്രശ്​നങ്ങൾക്കാണ്​ ബാഗൽ ഉൗന്നൽ നൽകുന്നത്​. ജൈവകൃഷിയെ പരിപോഷിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. 15 വർഷത്തെ ഭരണത്തിനിടയിൽ ബി.ജെ.പി സംഘടന എന്ന നിലയിലുള്ള പ്രവർത്തനം അവസാനിപ്പിച്ച മട്ടായിരുന്നു. ഉദ്യോഗസ്​ഥവൃന്ദത്തി​​​െൻറ പൂമാലകളേന്തിയായിരുന്നു മുഖ്യമന്ത്രിയുടെ ഭരണം. ഇതിനു പകരം ജനങ്ങളുടെ പ്രശ്​നങ്ങൾ കണ്ടറിഞ്ഞ്​ ​പ്രവർത്തിച്ചാൽ കോൺഗ്രസ്​ ഛത്തിസ്​ഗഢിൽ കരുത്തുനേടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congresselection resultmalayalam newsBJP
News Summary - election result
Next Story