114 സീറ്റുകളിൽ വിജയം; മധ്യപ്രദേശിൽ കോൺഗ്രസ് നേതൃത്വം ഗവർണറെ കണ്ടു
text_fieldsന്യൂഡൽഹി: പാതിരാത്രിയും കഴിഞ്ഞ വോട്ടെണ്ണലിനൊടുവിൽ മധ്യപ്രദേശിൽ 114 സീറ്റുകളിലെ വിജയവുമായി കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകകഷിയായി. 109 സീറ്റുകളുമായി ബി.ജെ.പി തൊട്ടുപിന്നിലെത്തി. 230 അംഗ സഭയിൽ 116 സീറ്റ് ആണ് കേവല ഭൂരിപക്ഷത്തിന് വേണ ്ടത്. രണ്ടു സീറ്റ് അകലെ കോൺഗ്രസിന് സംസ്ഥാന ഭരണമാണ് കാത്തിരിക്കുന്നത്. ഇവിടെ ബി.എസ്.പി രണ്ട് സീറ്റിലും എസ്.പി ഒരു സീറ്റിലും സ്വതന്ത്രർ നാല് സീറ്റിലും വിജയിച്ചു.
സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിച്ച് കോൺഗ്രസ് പാർട്ടി നേതൃത്വം ഗവർണർക്ക് കത്ത് നൽകിയിട്ടുണ്ട്. മായാവതിയുടെ ബി.എസ്.പിയും അഖിലേഷിൻെറ സമാജ്‌വാദി പാർട്ടിയും കോൺഗ്രസിനെ പിന്തുണക്കുമെന്ന് കോൺഗ്രസ് നേതാവ് കമൽനാഥ് എം.പി ഗവർണറെ അറിയിച്ചു. 24 മണിക്കൂർ നീണ്ട വോട്ടെണ്ണലിനൊടുവിലാണ് മധ്യപ്രദേശിലെ ഫലം പുറത്തുവന്നത്. രാജ്യത്തിൻറെ തെരഞ്ഞെടുപ്പു ചരിത്രത്തിലെ അപൂർവ സംഭവങ്ങളിലൊന്നാണിത്.
Good to see that @INCIndia isn't relying on the Governor's fax machine in MP! pic.twitter.com/jgl2SPHZjz
— Shashi Tharoor (@ShashiTharoor) December 11, 2018
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.