യു.പി: ജയിച്ചവരില്‍ ക്രിമിനല്‍ കേസ് പ്രതികള്‍ 143; കോടിപതികള്‍ 322
text_fieldsന്യൂഡല്‍ഹി: 403 അംഗ യു.പി നിയമസഭയിലേക്ക് ജയിച്ചവരില്‍ ക്രിമിനല്‍ കേസ് നേരിടുന്നവര്‍ 143 പേര്‍. ആകെ എം.എല്‍.എമാരുടെ 36 ശതമാനമാണിത്. ഇതില്‍ 107 പേര്‍ ഗുരുതരമായ കുറ്റങ്ങള്‍ ആരോപിക്കപ്പെടുന്നവരാണ്; എട്ടു പേര്‍ കൊലക്കേസില്‍പെട്ടവര്‍. ഗുരുതര കുറ്റത്തിനുള്ള കേസ് നേരിടുന്നവരില്‍ 114 പേര്‍ ബി.ജെ.പി എം.എല്‍.എമാരാണ്. 14 പേര്‍ സമാജ്വാദി പാര്‍ട്ടിക്കാര്‍. അഞ്ചു പേര്‍ ബി.എസ്.പി, ഒരാള്‍ കോണ്‍ഗ്രസ്. ജയിച്ച മൂന്നു സ്വതന്ത്രരില്‍ എല്ലാവരും ഗുരുതര കുറ്റാരോപണം നേരിടുന്നവരാണ്.
കഴിഞ്ഞ നിയമസഭയില്‍ ക്രിമിനല്‍ കേസ് നേരിടുന്നവരുടെ എണ്ണം 189 ആയിരുന്നു. പത്രികക്കൊപ്പം നല്‍കിയ സത്യവാങ്മൂലം അനുസരിച്ച് 10 കോടിക്കുമേല്‍ സ്വത്തുള്ള 61 എം.എല്‍.എമാരുണ്ട്. അഞ്ചു മുതല്‍ 10 കോടി വരെ ആസ്തിയുള്ളവര്‍ 65. ഒന്നു മുതല്‍ അഞ്ചു കോടി വരെ സ്വത്തുള്ളവര്‍ 196 പേര്‍. 20 ലക്ഷം രൂപയില്‍ താഴെ സ്വത്തുള്ളവര്‍ 17 പേര്‍ മാത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.