എക്സിറ്റ് പോൾ: തമിഴ്നാട്ടിൽ ഡി.എം.കെ സഖ്യത്തിന് മുന്നേറ്റം
text_fieldsചെന്നൈ: എക്സിറ്റ് പോൾ ഫലങ്ങളനുസരിച്ച് തമിഴ്നാട്ടിൽ ഡി.എം.കെ സഖ്യത്തിന് മുന്നേറ്റം. ഡി.എം.കെ മുന്നണിക്ക് ടൈംസ് നൗ -29, സി.എൻ.എൻ- 24, ഇന്ത്യ ടുഡെ -34, എൻ.ഡി.ടി.വി -25, ന്യൂസ് 24 -31, ന്യൂസ് എക്സ് -23 സീറ്റുകളും അണ്ണാ ഡി.എം.കെ സഖ്യത്ത ിന് ടൈംസ് നൗ -ഒമ്പത്, സി.എൻ.എൻ -14, ഇന്ത്യ ടുഡെ -നാല്, എൻ.ഡി.ടി.വി -11, ന്യൂസ്24 -അഞ്ച്, ന്യൂസ് എക്സ് -10 എന്നിങ്ങനെ യാണ് പ്രവചിക്കുന്നത്. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 39 സീറ്റുകളിൽ അണ്ണാ ഡി.എം.കെ 37 സീറ്റും എൻ.ഡി.എ സ ഖ്യം രണ്ട് സീറ്റും നേടിയിരുന്നു. ഡി.എം.കെക്ക് ഒരു ലോക്സഭാംഗം പോലും ഉണ്ടായിരുന്നില്ല. ഇത്തവണത്തെ എക്സിറ്റ് പോൾ ഫലം അനുകൂലമാണെങ്കിലും ഡി.എം.കെ കേന്ദ്രങ്ങളിൽ ആഹ്ലാദം പ്രകടമല്ല.
മുഴുവൻ സീറ്റുകളിലും ഡി.എം.കെ മുന്നണി തൂത്തുവാരുമെന്നാണ് ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ ഉൾപ്പെടെയുള്ള നേതാക്കൾ അവകാശപ്പെട്ടിരുന്നത്. നരേന്ദ്ര മോദിക്കെതിരെ ശക്തമായ നിലപാടാണ് ഡി.എം.കെ സ്വീകരിച്ചത്. മാത്രമല്ല, രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാണിക്കുകയും ചെയ്തു. എക്സിറ്റ് പോൾ ഫലങ്ങൾ പരിശോധിച്ചാൽ അണ്ണാ ഡി.എം.കെ സഖ്യത്തിന് ശരാശരി പത്തിലധികം സീറ്റുകൾ പ്രവചിക്കുന്നതും ഇവരെ അലോസരപ്പെടുത്തുന്നു. 22 നിയമസഭ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലത്തെയും ഇത് ബാധിക്കുമെന്നാണ് ഡി.എം.കെയുടെ ആശങ്ക. 22 സീറ്റുകളും തൂത്തുവാരി എടപ്പാടി പളനിസാമിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാറിനെ താഴെയിറക്കാനാവുമെന്നും ഇവർ പ്രതീക്ഷവെച്ചുപുലർത്തിയിരുന്നു.
ഡി.എം.കെയുടെ നേതൃത്വത്തിൽ ശക്തമായ മുന്നണി രൂപവത്കരിക്കുകയും കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കെതിരായ ഭരണവിരുദ്ധ വികാരം ശക്തമായി നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ മുഴുവൻ സീറ്റുകളിലും അനായാസവിജയം നേടാനാവുമെന്നായിരുന്നു കണക്കുകൂട്ടൽ. ഇതെല്ലാം തകിടംമറിച്ച എക്സിറ്റ് പോൾ ഫലമാണ് പുറത്തായിരിക്കുന്നത്. 35ലധികം സീറ്റുകളിൽ വിജയിക്കാനാവുമെന്നാണ് ഇപ്പോഴും ഡി.എം.കെ മുന്നണി കേന്ദ്രങ്ങളുടെ പ്രതീക്ഷ. അതേസമയം, എക്സിറ്റ് പോൾ ഫലം അണ്ണാ ഡി.എം.കെ കേന്ദ്രങ്ങളിൽ ആശ്വാസം പടർത്തിയിട്ടുണ്ട്. മിക്ക ചാനലുകളും പത്തിലധികം സീറ്റുകൾ ലഭ്യമാവുമെന്നാണ് പ്രവചിക്കുന്നത്. അണ്ണാ ഡി.എം.കെയെ സംബന്ധിച്ചിടത്തോളം സംസ്ഥാന ഭരണം നിലനിർത്തുകയാണ് ആത്യന്തിക ലക്ഷ്യം.
എക്സിറ്റ് പോൾ ഫലങ്ങൾ വിലയിരുത്തുേമ്പാൾ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 22 നിയമസഭ മണ്ഡലങ്ങളിൽ പത്തോളം സീറ്റുകളിൽ വിജയിക്കാനാവുമെന്നും അതുവഴി സംസ്ഥാന ഭരണം തുടരാനാവുമെന്നുമാണ് അണ്ണാ ഡി.എം.കെ കേന്ദ്രങ്ങൾ കരുതുന്നത്. കേന്ദ്രത്തിൽ തനിച്ച് ഭൂരിപക്ഷം ലഭിച്ചാലും കേന്ദ്ര മന്ത്രിസഭയിൽ പങ്കാളിത്തം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ പ്രഖ്യാപിച്ചിരുന്നു. എക്സിറ്റ് പോൾ ഫലമനുസരിച്ച് നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ സർക്കാർ രൂപവത്കരിക്കപ്പെടുമെന്നും ഇതിൽ പങ്കാളിത്തം ഉണ്ടാവുമെന്നതുമാണ് അണ്ണാ ഡി.എം.കെ കേന്ദ്രങ്ങളെ ആഹ്ലാദത്തിലാഴ്ത്തുന്നത്. പാട്ടാളി മക്കൾ കക്ഷി, ഡി.എം.ഡി.കെ തുടങ്ങിയ കക്ഷികളെ ഉൾപ്പെടുത്തി സഖ്യം ബലപ്പെടുത്തിയതാണ് നേട്ടമായതെന്ന് അണ്ണാ ഡി.എം.കെ കേന്ദ്രങ്ങൾ വിശ്വസിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.