ഇടവേളയ്ക്ക് ശേഷം ജെ.എൻ.യുവിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തുന്നു
text_fieldsന്യൂഡൽഹി: നീണ്ട വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ (ജെഎൻയു) തെരഞ്ഞെടുപ്പ് നടത്താനൊരുങ്ങി അധികൃതർ. വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പ് മാർച്ച് 22 ന് നടത്തുമെന്നും ഫലം മാർച്ച് 24ന് പ്രഖ്യാപിക്കുമെന്നും തെരഞ്ഞെടുപ്പിൻ്റെ മേൽനോട്ടം വഹിക്കുന്ന ജെ.എൻ.യുവിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി പുറത്തിറക്കിയ അറിയിപ്പിൽ പറഞ്ഞു. 2019ലാണ് ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി സ്റ്റുഡൻ്റ്‌സ് യൂണിയൻ തെരഞ്ഞെടുപ്പ് അവസാനമായി നടന്നത്.
താൽക്കാലിക വോട്ടർ പട്ടിക തിങ്കളാഴ്ച പ്രദർശിപ്പിക്കും, ചൊവ്വാഴ്ച വരെ തിരുത്തലിനായി സമയമുണ്ടായിരിക്കും. മാർച്ച് 14 മുതൽ വിദ്യാർത്ഥികൾക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. സ്ഥാനാർത്ഥികളുടെ അന്തിമ ലിസ്റ്റ് മാർച്ച് 16 ന് പ്രദർശിപ്പിക്കുമെന്നും ഔദ്യോഗിക അറിയിപ്പിൽ പറയുന്നു. മാർച്ച് 22ന് വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണൽ മാർച്ച് 24ന് നടക്കുമെന്നും തുടർന്ന് ഫലം പ്രഖ്യാപിക്കുകയും ചെയ്യും. തെരഞ്ഞെടുപ്പ് സംബന്ധിച്ച യോഗത്തിൽ നേരത്തേ മറ്റു വിദ്യാർഥി സംഘടനകളുമായി എ.ബി.വി.പി ഏറ്റുമുട്ടിയത് സംഘർഷത്തിൽ കലാശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.