Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉത്തർപ്രദേശ്​...

ഉത്തർപ്രദേശ്​ തെരഞ്ഞെടുപ്പ്​: എക്​സിറ്റ്​പോളുകളെ നിഷേധിച്ച്​ രാഹുൽ ഗാന്ധി

text_fields
bookmark_border
ഉത്തർപ്രദേശ്​ തെരഞ്ഞെടുപ്പ്​: എക്​സിറ്റ്​പോളുകളെ നിഷേധിച്ച്​ രാഹുൽ ഗാന്ധി
cancel

ന്യൂഡൽഹി: ഉത്തർപ്രദേശ്​ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്​ പുറത്ത്​ വന്ന എക്​സിറ്റ്പോൾ ഫലങ്ങളെ നിഷേധിച്ച്​ ​കോൺഗ്രസ്​ ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പിൽ സമാജ്​വാദി പാര്‍ട്ടി-കോണ്‍ഗ്രസ് സഖ്യം വിജയിക്കുമെന്നും ബീഹാർ തെരഞ്ഞെടുപ്പിൽ ഇത്തരം എക്​സിറ്റ്​പോൾ ഫലങ്ങൾ വന്നതാണെന്നും ബാക്കി കാര്യങ്ങൾ നാളെ സംസാരിക്കാമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

കഴിഞ്ഞ വർഷം ബീഹാറിൽ നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പി അധികാരത്തിലെത്തുമെന്നായിരുന്നു എക്​സിറ്റ്​പോൾ ഫലങ്ങൾ. എന്നാൽ ഇവയെ നിഷ്​പ്രഭമാക്കികൊണ്ട്​ നിതീഷ്​കുമാറി​​െൻറ നേതൃത്വത്തിലുള്ള മഹാസഖ്യം അധികാരത്തിലെത്തുകയായിരുന്നു. കോൺഗ്രസും മഹാസഖ്യത്തിൽ അംഗമായിരുന്നു. ഉത്തർപ്രദേശ്​ തെരഞ്ഞെടുപ്പിലും ഇത്​ ആവർത്തിക്കുമെന്നാണ്​ രാഹുൽ ഗാന്ധിയുടെ അഭിപ്രായം.

എല്ലാ എക്​സിറ്റ്​പോൾ സര്‍വേകളും യു.പിയിൽ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കില്ലെന്നാണ്​ പ്രവചിക്കുന്നത്​. ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയാവുമെന്നും സമാജ്​വാദി പാര്‍ട്ടി-കോണ്‍ഗ്രസ് സഖ്യം രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും സർവേ ഫലങ്ങളിലുണ്ട്​. മായാവതിയുടെ ബഹുജൻ സമാജ്​വാദി പാർട്ടിക്ക്​ മൂന്നാം സ്ഥാനം മാത്രമായിരിക്കും ലഭിക്കുകയെന്നാണ്​ സർവേഫലങ്ങൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Assembly Election2017
News Summary - UP Elections Exit Poll Results: Rahul Gandhi Says 'Remember Bihar? We Are Winning'
Next Story