ഇലക്ടറൽ ബോണ്ട്; സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷണം വേണം -കോൺഗ്രസ്
text_fieldsന്യൂഡൽഹി: ഇ.ഡി, സി.ബി.ഐ, ഐ.ടി തുടങ്ങി കേന്ദ്ര അന്വേഷണ ഏജൻസികളുടെ റെയ്ഡുകൾക്ക് പിന്നാലെ ഇലക്ടറൽ ബോണ്ട് വഴി ബി.ജെ.പിക്ക് 1,853 കോടി രൂപ ലഭിച്ചിട്ടുണ്ടെന്ന് കോൺഗ്രസ്. ഇലക്ടറൽ ബോണ്ട് വഴി ബി.ജെ.പി വൻ അഴിമതിയാണ് നടത്തിയിട്ടുള്ളതെന്നും ഇതു പുറത്തുവരാൻ സുപ്രീംകോടതി മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണം വേണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
വിവിധ രീതിയിലാണ് ബി.ജെ.പി ഇലക്ടറൽ ബോണ്ട് വഴി അഴിമതി നടത്തിയത്. ഒന്ന് അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ഗൂണ്ടാപ്പിരിവിലൂടെയാണ്. ഇ.ഡി, സി.ബി.ഐ, ഐ.ടി റെയ്ഡുകൾ വഴി 41 കോർപറേറ്റ് ഗ്രൂപ്പുകൾ 2,592 കോടി രൂപയാണ് ബി.ജെ.പിയുടെ ഇലക്ടറൽ ബോണ്ട് വാങ്ങിയത്. ഇതിൽ 1,853 കോടി രൂപയും ലഭിച്ചത് റെയ്ഡുകൾക്ക് തൊട്ടുപിന്നാലെയാണ്.
ദേശീയപാത, റെയിൽവേ തുടങ്ങിയ വികസന പദ്ധതികളുടെ കരാർ ലഭിച്ച കമ്പനികളിൽ നിന്നും പണം സ്വീകരിച്ചാണ് മറ്റൊരു അഴിമതി. ഇത്തരത്തിൽ ആകെ 3,84,825 കോടി രൂപയുടെ കരാർ ലഭിച്ച 179 കമ്പനികളിൽനിന്നും പദ്ധതിയുടെ അനുമതി നേടി മൂന്ന് മാസത്തിനുള്ളിൽ ബി.ജെ.പിക്ക് 2,004 കോടി രൂപ ലഭിച്ചു. ഇതുകൂടാതെ, 16 കടലാസ് കമ്പനി വഴി ബി.ജെ.പിക്ക് 419 കോടി രൂപയാണ് ലഭിച്ചിരിക്കുന്നതെന്നും എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന വാർത്തസമ്മേളനത്തിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് പറഞ്ഞു.
എല്ലാ തട്ടിപ്പിനും ഉത്തരവാദി പ്രധാനമന്ത്രിയാണ്. കള്ളപ്പണം തിരികെ കൊണ്ടുവരുമെന്ന് ഉറപ്പുനൽകിയ പ്രധാനമന്ത്രി അഴിമതി നിയമവിധേയമാക്കുകയും പിന്നീട് അത് മറച്ചുവെക്കാനുള്ള തീവ്രശ്രമം നടത്തുന്നതുമാണ് കണ്ടത്.
സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ ജുഡീഷ്യൽ അന്വേഷണത്തിലൂടെ മാത്രമേ സത്യസന്ധമായ വിവരങ്ങൾ പുറത്തുവരൂ. കോൺഗ്രസ് അന്വേഷണത്തോട് പൂർണമായും സഹകരിക്കും. ഇൻഡ്യ സഖ്യം വീണ്ടും അധികാരത്തിൽ എത്തിയാൽ പി.എം കെയർ, പി.എം കിസാൻ, ഇലക്ടറൽ ബോണ്ട് അടക്കം മുഴുവൻ വിഷയങ്ങളും അന്വേഷിക്കും. ഒരു സുതാര്യതയുമില്ലാത്ത പി.എം കെയറിൽ വലിയ അഴിമതിയാണ് നടന്നിട്ടുള്ളത്.
ചൈനീസ് കമ്പനിയടക്കം പി.എം കെയറിൽ ഫണ്ട് നിക്ഷേപിച്ചിട്ടുണ്ടെന്നും ജയ്റാം രമേശ് വിശദീകരിച്ചു.വീണ്ടും അധികാരത്തിൽ എത്തിയാൽ പി.എം കെയർ, പി.എം കിസാൻ, ഇലക്ടറൽ ബോണ്ട് അടക്കം മുഴുവൻ വിഷയങ്ങളും അന്വേഷിക്കും. ഒരു സുതാര്യതയുമില്ലാത്ത പി.എം കെയറിൽ വലിയ അഴിമതിയാണ് നടന്നിട്ടുള്ളത്. ചൈനീസ് കമ്പനിയടക്കം പി.എം കെയറിൽ ഫണ്ട് നിക്ഷേപിച്ചിട്ടുണ്ടെന്നും ജയ്റാം രമേശ് വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.