ഇലക്ടറൽ ബോണ്ട്: എസ്.ബി.ഐ ഹരജി ഇന്ന് പരിഗണിക്കും
text_fieldsന്യൂഡൽഹി: കഴിഞ്ഞമാസം സുപ്രീംകോടതി റദ്ദാക്കിയ ഇലക്ടറൽ ബോണ്ടുകളുടെ വിശദാംശങ്ങൾ സമർപ്പിക്കാനുള്ള സമയം ജൂൺ 30 വരെ നീട്ടണമെന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഹരജി തിങ്കളാഴ്ച പരിഗണിക്കും. ഓരോ പാർട്ടിയും ഇലക്ടറൽ ബോണ്ടുകൾ വഴി സമാഹരിച്ച തുകയുടെ വിശദാംശങ്ങൾ എസ്.ബി.ഐ മാർച്ച് ആറിനകം തെരഞ്ഞെടുപ്പ് കമീഷന് സമർപ്പിക്കണമെന്നായിരുന്നു പരമോന്നത കോടതി നിർദേശം. തീയതി ജൂൺ 30 വരെ നീട്ടാനാവശ്യപ്പെട്ട് മാർച്ച് നാലിനാണ് എസ്.ബി.ഐ കോടതിയിലെത്തിയത്.
ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനും ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി.ആർ. ഗവായ്, ജെ.ബി. പർദീവാല, മനോജ് മിശ്ര എന്നിവർ അംഗങ്ങളുമായ ബെഞ്ചാണ് കേസ് പരിഗണിക്കുക. വിവരങ്ങൾ ആറിനകം നൽകണമെന്ന സുപ്രീംകോടതി വിധി ബോധപൂർവം അവഗണിച്ചുവെന്നു കാണിച്ച് എസ്.ബി.ഐക്കെതിരെ നൽകിയ കോടതിയലക്ഷ്യ ഹരജിയും ഇതോടൊപ്പം അഞ്ചംഗ ബെഞ്ച് പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.