ദേശീയ പാർട്ടികൾക്ക് ലഭിച്ച അജ്ഞാത വരുമാനത്തിന്‍റെ 82 ശതമാനവും ഇലക്ടറൽ ബോണ്ട് വഴി
text_fieldsന്യൂഡൽഹി: 2022-23ൽ അജ്ഞാത സ്രോതസ്സുകളിൽനിന്ന് ദേശീയ പാർട്ടികൾക്ക് ലഭിച്ച ആകെ വരുമാനത്തിന്റെ 82.42 ശതമാനവും ഇലക്ടറൽ ബോണ്ട് വഴിയെന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ). ദേശീയ പാർട്ടികളുടെ ഓഡിറ്റ് റിപ്പോർട്ടുകളും തെരഞ്ഞെടുപ്പ് കമീഷന് സമർപ്പിച്ച സംഭാവനകളുടെ പ്രസ്താവനകളും വിശകലനം ചെയ്യുമ്പോൾ പാർട്ടികൾക്ക് ലഭിച്ച തുകയുടെ ഭൂരിഭാഗവും അജ്ഞാത ഉറവിടങ്ങളിൽനിന്നാണെന്നാണ് വ്യക്തമാകുന്നതെന്നും എ.ഡി.ആർ പറയുന്നു.
അജ്ഞാത സ്രോതസ്സുകളിൽനിന്ന് ലഭിച്ച 1,832.88 കോടി രൂപയിൽ 1,510 കോടിയും ഇലക്ടറൽ ബോണ്ട് വഴിയാണ്. ബി.ജെ.പി, കോൺഗ്രസ്, സി.പി.എം, ബഹുജൻ സമാജ് പാർട്ടി (ബി.എസ്.പി), ആം ആദ്മി പാർട്ടി (എ.എ.പി), നാഷനൽ പീപ്ൾസ് പാർട്ടി (എൻ.പി.ഇ.പി) എന്നീ പാർട്ടികൾക്ക് ലഭിച്ച സംഭാവനകളാണ് പഠനവിധേയമാക്കിയത്.
ദേശീയ പാർട്ടികൾക്കിടയിൽ ഏറ്റവും കൂടുതൽ ‘അജ്ഞാത’ ധനം ലഭിച്ചത് ബി.ജെ.പിക്കാണ്;1,400 കോടി രൂപ (ആകെ ലഭിച്ച തുകയുടെ 76.39 ശതമാനം). കോൺഗ്രസിന് 315.11 കോടി രൂപ ലഭിച്ചതായി (17.19 ശതമാനം) പാർട്ടി വെളിപ്പെടുത്തി. അറിയപ്പെടുന്ന വരുമാന സ്രോതസ്സുകളിൽനിന്ന് ബി.എസ്.പിക്ക് ലഭിച്ചത് 29.27 കോടി രൂപയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.