ഇലക്ടറൽ ബോണ്ടുകൾക്ക് സ്റ്റേ ഇല്ല
text_fieldsന്യൂഡൽഹി: കേരളമടക്കമുള്ള അഞ്ചു സംസഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ഇലക്ടറൽ ബോണ്ടുകൾ വാങ്ങുന്നത് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി.2018, 2019, 2020 വർഷങ്ങളിൽ ബോണ്ടുകൾ തടസ്സമില്ലാതെ അനുവദിച്ച സ്ഥിതിക്ക് ഇപ്പോൾ സ്റ്റേ ചെയ്യണമെന്ന ആവശ്യത്തിന് ന്യായീകരണമില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.
നിയമസഭ നടക്കുന്ന വേളയിൽ ഇലക്ടറൽ ബോണ്ടുകൾക്ക് സ്റ്റേ വേണമെന്ന ആവശ്യവുമായി അസോസിയേഷൻ ഫോർ െഡമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ) അഡ്വ. പ്രശാന്ത് ഭൂഷൺ മുഖേനെയാണ് സുപ്രീംകോടതിയെ സമീപിച്ചത്. രാഷ്്ട്രീയ പാർട്ടികൾക്ക് രഹസ്യമായി സംഭാവന സ്വീകരിക്കാവുന്നതരത്തിൽ മോദി സർക്കാർ നടപ്പാക്കിയ ഇലക്ടറൽ ബോണ്ടുകൾക്കെതിരെ കടുത്ത വിമർശനം നടത്തിയ ശേഷമാണ് സുപ്രീംകോടതി സ്റ്റേ ആവശ്യം തള്ളിയത്. തെരഞ്ഞെടുപ്പ് ബോണ്ടുകൾ പണമാക്കി മാറ്റികഴിഞ്ഞാൽ പിന്നെ എന്തു നിയന്ത്രണമാണ് അതിേന്മൽ സർക്കാറിനുള്ളതെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ ചോദിച്ചിരുന്നു.
ഭീകരപ്രവർത്തനത്തിന് ഇലക്ടറൽ ബോണ്ട് വഴിയുള്ള പണം വിനിയോഗിക്കുന്നതും പരിശോധിക്കപ്പെടണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, 2018 ജനുവരി രണ്ടിന് തുടങ്ങിയ ശേഷം എല്ലാ വർഷവും ജനുവരി, ഏപ്രിൽ, ജൂലൈ, ഒക്ടോബർ മാസങ്ങളിൽ ബോണ്ടുകൾ ഇറക്കിയിട്ടുണ്ടെന്നും അവ ദുരുപയോഗം ചെയ്യാതിരിക്കാനുള്ള മാർഗനിർദേശങ്ങളുമുണ്ടെന്നുമാണ് വെളളിയാഴ്ച പുറപ്പെടുവിച്ച വിധിയിൽ ഇതേ ബെഞ്ച് വ്യക്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.