തെരഞ്ഞെടുപ്പ് ബോണ്ട് വിൽപനക്ക് തുടക്കം
text_fieldsന്യൂഡൽഹി: പ്രതിപക്ഷത്തിന്റെ എതിർപ്പുകൾക്കിടെ തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ വിൽപനക്ക് തുടക്കം. ഗുജറാത്ത്, ഹിമാചൽ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ പുതിയ വിൽപന തുടങ്ങിയത്. തെരഞ്ഞെടുപ്പിലേക്കുള്ള സംഭാവനകൾ സുതാര്യമാക്കാനാണ് 2018ൽ തെരഞ്ഞെടുപ്പ് ബോണ്ടുകൾ ഇറക്കി തുടങ്ങിയത്. ആയിരം രൂപ മുതൽ പത്തു ലക്ഷം രൂപവരെയുള്ള ബോണ്ടുകൾ രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന ചെയ്യാം. എസ്.ബി.ഐയുടെ വിവിധ ശാഖകളിൽനിന്ന് ഇത് പാർട്ടികൾക്ക് പണമായി മാറ്റാം.
എല്ലാവർഷവും ജനുവരി, ഏപ്രിൽ, ജൂലൈ, ഒക്ടോബർ മാസങ്ങളിൽ പത്തു ദിവസമാണ് തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ ഇടപാട് നടക്കുന്നത്. സംഭാവന നൽകുന്നവർ നിക്ഷേപിക്കുന്ന ബോണ്ടുകൾ 15 ദിവസം വരെ പണമാക്കിമാറ്റാം. എന്നാൽ, സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വർഷത്തിൽ 15 ദിവസം കൂടി ബോണ്ടുകൾ ഇറക്കുകയും വിൽക്കുകയും ചെയ്യാമെന്ന് കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ ഭേദഗതി വരുത്തിയിരുന്നു.
ഗുജറാത്ത് തെരഞ്ഞെടുപ്പ് മുന്നിൽകണ്ടാണിതെന്നാണ് പ്രതിപക്ഷ ആക്ഷേപം. തെരഞ്ഞെടുപ്പ് ബോണ്ട് സംവിധാനം എടുത്തുകളയണമെന്ന ഹരജി ഡിസംബർ ആറിന് പരിഗണിക്കാനിരിക്കേയാണ് സർക്കാർ നടപടിയെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി. ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ രേഖപ്പെടുത്തിയതിന്റെ ഒരു ശതമാനത്തിൽ കുറയാതെ വോട്ട് ലഭിച്ച അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്ക് ബോണ്ടുകൾ സംഭാവനയായി സ്വീകരിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.