പ്രതിപക്ഷ ബഹളത്തിനിടെ വൈദ്യുത ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു
text_fieldsന്യൂഡൽഹി: പ്രതിപക്ഷ ബഹളത്തിനിടയിൽ ലോക്സഭയിൽ വൈദ്യുത ഭേദഗതി ബിൽ അവതരിപ്പിച്ചു. വൈദ്യുത വിതരണമേഖലയിൽ നിക്ഷേപം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രം ബിൽ കൊണ്ടുവന്നത്. എന്നാൽ, ബിൽ ഭരണഘടനയിലെ ഫെഡറൽ തത്വങ്ങൾ ലംഘിക്കുന്നുവെന്നും വൈദ്യുത വിതരണരംഗത്തെ സ്വകാരവത്കരണത്തിന് കാരണമാകുമെന്നും പ്രതിപക്ഷം ആരോപിച്ചു.
എന്നാൽ, പ്രതിപക്ഷ പാർട്ടികൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ബില്ലിനെതിരെ തെറ്റായ പ്രചാരണം നടത്തുകയാണെന്ന് ഊർജമന്ത്രി ആർ.കെ സിങ് പറഞ്ഞു. കൂടുതൽ പരിശോധനകൾക്കായി പ്രത്യേക സമിതിക്ക് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബിൽ പാർലമെന്‍റിൽ അവതരിപ്പിക്കുന്നതിനെതിരെ വൈദ്യുത മേഖലയിലെ ജീവനക്കാർ രാജ്യവ്യാപക പ്രതിഷേധം നടത്തിയിരുന്നു. ബില്ലിനെതിരെ കേരളം നേരത്തെ പ്രമേയം പാസാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.