കാഷ് കൗണ്ടറുകളിൽ 500 രൂപക്ക് മുകളിൽ പണമായി സ്വീകരിക്കേണ്ടെന്ന് വൈദ്യുതി ബോർഡ്
text_fieldsതൃശൂർ: കെ.എസ്.ഇ.ബി സെക്ഷൻ ഓഫിസുകളിലെ കാഷ് കൗണ്ടറുകളിൽ 500 രൂപക്ക് മുകളിലുള്ള വൈദ്യുതി ബില്ലുകൾ പണമായി സ്വീകരിക്കേണ്ടതില്ലെന്ന് വൈദ്യുതി ബോർഡ് നിർദേശം.
ജീവനക്കാരെ വെട്ടിക്കുറക്കുന്നതിന്റെയും ബോർഡിന്റെ ഡിജിറ്റലൈസേഷൻ നടപടികളുടെയും ഭാഗമായാണ് ഈ നീക്കം. ഡിജിറ്റൽ/ഇ-പേമെന്റ് പ്ലാറ്റ്ഫോമുകളിലൂടെ മാത്രമേ പണമിടപാടുകൾ സ്വീകരിക്കൂ എന്ന് ഉപഭോക്താക്കളെ അറിയിക്കാനും നിർദേശമുണ്ട്. പണമിടപാടിലെ ഡിജിറ്റലൈസേഷൻ 50 ശതമാനം മാത്രമേ പൂർത്തിയായിട്ടുള്ളൂവെന്നും അടിയന്തരമായി പൂർത്തിയാക്കണമെന്നും ഊർജവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എസ്.ഇ.ബിയോട് ആവശ്യപ്പെട്ടിരുന്നു. ഈ നിർദേശത്തിന്റെ ഭാഗമായാണ് കെ.എസ്.ഇ.ബി പുതുക്കിയ ഉത്തരവിറക്കിയത്.
2021ൽ ആയിരം രൂപക്ക് മുകളിലുള്ള വൈദ്യുതി ബില്ലുകൾ ഓൺലൈനായി അടക്കാൻ ഉത്തരവിറക്കിയിരുന്നെങ്കിലും കോവിഡ് സാഹചര്യത്തിൽ നടപ്പായിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.