വീട്ടുവൈദ്യുതി നിരക്ക് കൂടും
text_fieldsതിരുവനന്തപുരം: വീട്ടുവൈദ്യുതിക്ക് യൂനിറ്റിന് പ്ധുമുതല്‍ 50 പൈസ വരെ വര്‍ധിപ്പിക്കാന്‍ റെഗുലേറ്ററി കമീഷന്‍ നിര്‍ദേശം. പ്രതിമാസം 250 യൂനിറ്റ് വരെ ഉപയോഗിക്കുന്ന വീടുകള്‍ക്ക് ഫിക്സഡ് ചാര്‍ജ് 20 രൂപയില്‍നിന്ന് 30 രൂപയാക്കും. ത്രീഫേസിന്‍േറത് 60 രൂപയില്‍നിന്ന് 80 രൂപയാകും. ഇതിന്‍െറ കരട് പുറ്ധിറക്കി. കമീഷന്‍ ജനങ്ങളില്‍നിന്ന് തെളിവെടുപ്പ് നട്ധിയശേഷം അന്തിമതീരുമാനമെടുക്കും.
1000 വാട്ട് വരെ കണക്റ്റഡ് ലോഡും മാസം 40 യൂനിറ്റ് വരെ ഉപയോഗമുള്ളവരുമായ ദാരിദ്ര്യരേഖക്ക് താഴെയുള്ള ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് നിരക്ക് വര്‍ധനയില്ല.
തോട്ടം, വ്യവസായ മേഖലകളിലെ കോളനികളുടെ ഫിക്സഡ് ചാര്‍ജ് 2200 രൂപ എന്നത് മാറ്റി 30 രൂപയാക്കും. ഇവരുടെ വൈദ്യുതി നിരക്ക് 6.50 രൂപ എന്നതും മാറ്റും. കാര്‍ഷികവിഭാഗ്ധിന് നിരക്ക് വര്‍ധനയില്ല. കാര്‍ഷികവിളകളുടെ തരം പരിഗണിക്കാതെ ജലസേചന്ധിനും നെല്‍കൃഷിക്കും വെള്ളം പമ്പ് ചെയ്യാന്‍ ഒരേനിരക്ക് നിര്‍ദേശിക്കുന്നു.
ഗ്രാമീണ കുടിവെള്ള യൂനിറ്റുകള്‍ക്ക് ഗാര്‍ഹിക നിരക്കില്‍ വൈദ്യുതി നല്‍കും. ശരാശരി വിലയുടെ 120 ശതമാന്ധില്‍ ഉയര്‍ന്ന നിരക്കുകള്‍ വര്‍ധിക്കില്ല. വ്യാവസായികമേഖലയില്‍ 10 കിലോവാട്ടിന് താഴെ കണക്റ്റഡ് ലോഡുള്ളവര്‍ക്ക് 100 രൂപയായിരുന്നത് കിലോവാട്ടിന് 25 രൂപയായി മാറും. 10-20 കിലോവാട്ടുള്ളവര്‍ക്ക് 75 രൂപ വീതമായും 20 കിലോവാട്ടിന് മുകളില്‍ കെ.വി.എക്ക് 150 രൂപയായും മാറും.
വൈദ്യുതിനിരക്ക് എല്‍.ടി നാല് എക്ക് 5.20 രൂപയില്‍നിന്ന് 5.50 രൂപയായും എല്‍.ടി നാല് ബിയുടേത് 5.80ല്‍നിന്ന് ആറ് രൂപയായും ഉയരും. തെരുവുവിളക്ക്, ട്രാഫിക് സിഗ്നല്‍ എന്നിവുടെ നിരക്ക് യൂനിറ്റിന് 3.60 രൂപയില്‍നിന്ന് 4.10 ആയും ഫിക്സഡ് ചാര്‍ജ് 30 രൂപയില്‍നിന്ന് 50 രൂപയുമായും വര്‍ധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.