ഇലക്ട്രോണിക് തപാൽ വോട്ട്: കൃത്രിമത്തിന് സാധ്യത –യെച്ചൂരി
text_fieldsന്യൂഡൽഹി: പ്രവാസികൾക്ക് ഇലക്ട്രോണിക് തപാൽ വോട്ട് അനുവദിക്കുന്നതിലൂടെ വലിയ രീതിയിൽ കൃത്രിമം നടക്കാനും പണത്തിനായി വോട്ട് വിൽക്കാനും സാധിക്കുമെന്നും പകരം വിദേശത്ത് പോളിങ് സ്േറ്റഷനുകൾ സജ്ജമാക്കി വോട്ടിങ് നടത്തുകയാണ് വേണ്ടതെന്നും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഗൾഫ് രാജ്യങ്ങളിൽ ജോലിചെയ്യുന്ന നിരവധി പേരുടെ പാസ്പോർട്ടുകൾ മാനേജർമാർ പിടിച്ചുവെച്ചിരിക്കുകയാണ്.
കടുത്ത സമ്മർദത്തിലാണ് അവർ ജോലി നോക്കുന്നത്. അവരുടെ തപാൽ വോട്ടുകളിൽ കൃത്രിമം കാട്ടുക എളുപ്പമായിരിക്കും. പണത്തിനായി വിൽക്കാനും സാധിക്കും. 2014ൽ ഇലക്ട്രോണിക് തപാൽവോട്ട് നിർദേശം ആദ്യമായി മുന്നോട്ടുവെക്കുമ്പോഴും ഇത് പ്രായോഗികമല്ലെന്ന് ഞങ്ങൾ പറഞ്ഞിരുന്നു. നടപടിക്രമങ്ങൾ പാലിക്കാതെ, രാഷ്ട്രീയ കക്ഷികളുടെ അഭിപ്രായം ആരായാതെ കമീഷൻ എളുപ്പവഴിയിലൂടെ തീരുമാനമെടുക്കാനാണ് ശ്രമിക്കുന്നതെന്നും യെച്ചൂരി കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.