മൊബൈലിൽ പകർത്തുന്നതിനിടെ കലിപൂണ്ട് കാട്ടാന; യുവാക്കൾ രക്ഷപ്പെട്ടത് തലനാരിഴക്ക്
text_fieldsചെന്നൈ: സത്യമംഗലത്തിന് സമീപം ദേശീയ പാതയിൽ കാട്ടാന യുവാക്കളെ തുരത്തി. യുവാക്കൾ രക്ഷപ്പെട്ടത് മുടിനാരിഴയ്ക്ക്. ചൊവ്വാഴ്ച ഉച്ചക്ക് സത്യമംഗലം ബണ്ണാരി വനത്തിൽ നിന്ന് സത്യമംഗലം- മൈസൂർ ദേശീയപാതയിലാണ് സംഭവം.
ഇതുവഴി ബൈക്കിലെത്തിയ രണ്ട് യുവാക്കൾ വണ്ടി നിർത്തി മൊബൈൽഫോണിൽ വീഡിയോ പകർത്താൻ ശ്രമിക്കുകയായിരുന്നു. കാട്ടാനയുടെ വളരെയടുത്ത് ചെന്ന് വീഡിയോ പകർത്താൻ ശ്രമിച്ചതാണ് പ്രകോപനത്തിന് കാരണമായത്. യുവാക്കൾക്ക് ബൈക്ക് ഉപേക്ഷിച്ച് പ്രാണരക്ഷാർഥം ഒാടിരക്ഷപ്പെടേണ്ടി വന്നു.
സത്യമംഗലം കടുവാ സങ്കേതം കാട്ടാനകളുടെ താവളമാണ്. ഈ വനമേഖലയിലൂടെ തമിഴ്‌നാടിനെയും കർണാടകയെയും ബന്ധിപ്പിക്കുന്ന സത്യമംഗലം-മൈസൂർ ദേശീയ പാതയിൽ കാട്ടാനകൾ വിഹരിക്കുന്നത് പതിവാണ്. വന്യമൃഗങ്ങളുടെ സമീപത്ത് പോകരുതെന്നും ഫോട്ടോ എടുക്കരുതെന്നുമുള്ള മുന്നറിയിപ്പ് ബോർഡുകൾ വിവിധയിടങ്ങളിൽ വനംവകുപ്പ് സ്ഥാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.