Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആധാർ നമ്പർ...

ആധാർ നമ്പർ പുറത്തുവിടാൻ മോദിക്ക്​ വെല്ലുവിളി

text_fields
bookmark_border
ആധാർ നമ്പർ പുറത്തുവിടാൻ മോദിക്ക്​ വെല്ലുവിളി
cancel

ന്യൂ​ഡ​ൽ​ഹി: ആ​ധാ​ർ ന​മ്പ​ർ ഉ​പ​യോ​ഗി​ച്ച്​ ടെ​ലി​കോം റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ (ട്രാ​യ്) ചെ​യ​ര്‍മാ​ൻ ആ​ര്‍.​എ​സ്. ശ​ര്‍മ​യു​ടെ വ്യ​ക്തി​വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ട ഫ്ര​ഞ്ച്​ ഹാ​ക്ക​ർ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ വെ​ല്ലു​വി​ളി​ച്ചു. ശ​ർ​മ​യു​ടെ വെ​ല്ലു​വി​ളി ഏ​റ്റെ​ടു​ത്ത്​ അ​ദ്ദേ​ഹ​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​തി​നു പി​റ​കെ​യാ​ണ്​ ആ​ധാ​ർ ന​മ്പ​ർ പ​ര​സ്യ​പ്പെ​ടു​ത്താ​ൻ ത​യാ​റു​ണ്ടോ എ​ന്ന്​ ഫ്ര​ഞ്ച്​ ഹാ​ക്ക​ർ എ​ലി​യ​ട്ട്​ ആ​ൽ​ഡേ​ഴ്സ​ൺ മോ​ദി​യോ​ടും ചോ​ദി​ച്ച​ത്. 

ആ​ധാ​ർ ന​മ്പ​ർ പു​റ​ത്ത​റി​യു​ന്ന​തു​കൊ​ണ്ട്​ ഒ​രു കു​ഴ​പ്പ​വു​മി​ല്ലെ​ന്ന്​ സ്​​ഥാ​പി​ക്കാ​നാ​യി​രു​ന്നു ട്രാ​യ്​ ചെ​യ​ര്‍മാ​ൻ ആ​ര്‍.​എ​സ്. ശ​ര്‍മ ത​​​െൻറ ആ​ധാ​ർ ന​മ്പ​ർ ട്വി​റ്റ​റി​ലൂ​ടെ പ​ര​സ്യ​പ്പെ​ടു​ത്തി​യ​ത്. ആ​ധാ​റി​ലെ വ്യ​ക്തി​വി​വ​ര​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള ശി​പാ​ർ​ശ​ക​ൾ സം​ബ​ന്ധി​ച്ച്​ ജ​സ്​​റ്റി​സ്​ ശ്രീ​കൃ​ഷ്​​ണ ക​മീ​ഷ​ൻ കേ​ന്ദ്ര സ​ർ​ക്കാ​റി​ന്​ റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ച്ച തൊ​ട്ടു​ട​നെ​യാ​യി​രു​ന്നു ശ​ർ​മ​യു​ടെ വെ​ല്ലു​വി​ളി നാ​ട​കം. ആ​ധാ​റി​ലൂ​ടെ സ്വ​കാ​ര്യ​ത​യെ ഹ​നി​ക്കാ​ൻ ഒ​രാ​ൾ​ക്കും സാ​ധി​ക്കി​ല്ലെ​ന്ന്​ തെ​ളി​യി​ക്കു​ക​യാ​യി​രു​ന്നു ശ​ർ​മ​യു​ടെ ല​ക്ഷ്യം. രാ​ജ്യ​ത്തെ ഒാ​രോ പൗ​ര​നും ആ​ധാ​ർ കാ​ർ​ഡ്​ ന​ൽ​കു​ന്ന ഏ​കീ​കൃ​ത തി​രി​ച്ച​റി​യ​ൽ അ​തോ​റി​റ്റി​യു​ടെ മു​ൻ ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ കൂ​ടി​യാ​ണ്​ ശ​ർ​മ. 

ത​​​െൻറ ആ​ധാ​ര്‍ ന​മ്പ​ര്‍ പ​ര​സ്യ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണെ​ന്നും എ​നി​ക്ക്​ ഇ​തു​കൊ​ണ്ട്​ എ​ന്തെ​ങ്കി​ലും അ​പ​ക​ട​മു​ണ്ടാ​ക്കാ​ൻ ക​ഴി​യും എ​ന്ന​തി​ന്​ മൂ​ർ​ത്ത​മാ​യ ഉ​ദാ​ഹ​ര​ണ​മെ​ങ്കി​ലും കാ​ണി​ച്ചു​ത​ര​ണ​മെ​ന്നും ശ​ർ​മ ട്വി​റ്റ​റി​ൽ വെ​ല്ലു​വി​ളി​ച്ച​പ്പോ​ൾ അ​തി​ന്​ താ​​ഴെ ക​മ​ൻ​റു​മാ​യി വ​ന്ന ഹാ​ക്ക​ർ സ്വ​കാ​ര്യ​വി​വ​ര​ങ്ങ​ള്‍ ചോ​ര്‍ത്തി​യാ​ല്‍ നി​യ​മ​ന​ട​പ​ടി​ക​ളു​ണ്ടാ​കി​ല്ലെ​ന്ന് ഉ​റ​പ്പു​ത​രാ​മോ എ​ന്ന് ചോ​ദി​ച്ചി​രു​ന്നു. അ​തു​ണ്ടാ​വി​ല്ലെ​ന്ന്​ ശ​ർ​മ ഉ​റ​പ്പു​ന​ൽ​കി. തു​ട​ർ​ന്നാ​ണ്​ ട്രാ​യ്​ ചെ​യ​ർ​മാ​​​​​​​​​െൻറ സ്വ​കാ​ര്യ മൊ​ബൈ​ല്‍ ന​മ്പ​റും പാ​ൻ കാ​ർ​ഡും വാ​ട്സ്​​ആ​പ്​ പ്രൊ​ഫൈ​ല്‍ ഫോ​േ​ട്ടാ​യും ബാ​ങ്ക് വി​വ​ര​ങ്ങ​ളു​മെ​ല്ലാം ചോ​ർ​ത്തി ഹാ​ക്ക​ർ ട്വി​റ്റ​റി​ലൂ​ടെ പ​ു​റ​ത്തു​വി​ട്ട​ത്. 

ശ​ർ​മ​യു​ടെ ആ​ധാ​ർ ന​മ്പ​ർ ലി​ങ്ക് ചെ​യ്തി​രി​ക്കു​ന്ന​ത് അ​ദ്ദേ​ഹ​ത്തി​​​െൻറ സെ​ക്ര​ട്ട​റി​യു​ടെ മൊ​ബൈ​ല്‍ ന​മ്പ​റു​മാ​യി​ട്ടാ​ണെ​ന്ന ഞെ​ട്ടി​പ്പി​ക്കു​ന്ന വി​വ​ര​വും പു​റ​ത്താ​യി. ശ​ർ​മ വോ​ട്ടു​ചെ​യ്യു​ന്ന ബൂ​ത്ത്​ അ​ട​ക്ക​മു​ള്ള മു​ഴു​വ​ൻ വി​ലാ​സ​വും എ​യ​ർ ഇ​ന്ത്യ​യു​ടെ ഫ്ല​യ​ർ ന​മ്പ​ർ, ജി-​മെ​യി​ൽ, ചാ​റ്റ്​ വി​വ​ര​ങ്ങ​ളും ഹാ​ക്ക​ർ ചോ​ർ​ത്തി പ​ര​സ്യ​പ്പെ​ടു​ത്തി. എ​ത്ര​യും വേ​ഗം ശ​ർ​മ​യു​ടെ​ ജി-​മെ​യി​ൽ പാ​സ്​​വേ​ഡ്​ മാ​റ്റാ​നും ഹാ​ക്ക​ർ ഉ​പ​ദേ​ശി​ച്ചു. താ​ൻ ആ​ധാ​റി​ന്​ എ​തി​ര​ല്ലെ​ന്നും എ​ന്നാ​ൽ, ആ​ധാ​ർ സു​ര​ക്ഷി​ത​മാ​ണെ​ന്ന്​ പ​റ​യു​ന്ന​തി​നെ​തി​രാ​ണെ​ന്നും എ​ലി​യ​ട്ട്​ വ്യ​ക്ത​മാ​ക്കി. അ​തി​ന്​ ശേ​ഷ​മാ​ണ്​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ​യും ആ​ധാ​ർ പ​ര​സ്യ​പ്പെ​ടു​ത്താ​ൻ അ​ദ്ദേ​ഹം വെ​ല്ലു​വി​ളി​ച്ച​ത്. അ​തി​നി​ടെ, ആ​ധാ​റു​പ​യോ​ഗി​ച്ച​ല്ല ശ​ർ​മ​യു​ടെ വ്യ​ക്തി​വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി​യ​തെ​ന്ന വി​ശ​ദീ​ക​ര​ണ​വു​മാ​യി ഏ​കീ​കൃ​ത തി​രി​ച്ച​റി​യ​ൽ അ​​തോ​റി​റ്റി രം​ഗ​ത്തു​വ​ന്നി​ട്ടു​ണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiAadhaarmalayalam newsElliot Alderson
News Summary - Elliot Alderson asks PM Modi for Aadhaar no- india news
Next Story