ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് ഭീഷണിയാവില്ലെന്ന് ബി.എസ്.എൻ.എൽ ചെയർമാൻ
text_fieldsന്യൂഡൽഹി: ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനമായ സ്റ്റാർലിങ്കിന്റെ പ്രവേശനം ബി.എസ്.എൻ.എല്ലിന്റെ കേബിൾ ടി.വി നെറ്റ്‌വർക്കിനും മറ്റ് പദ്ധതികൾക്കും ഭീഷണിയാകില്ലെന്ന് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന്റെ (ബി.എസ്.എൻ.എൽ) ചെയർമാനും മാനേജിങ് ഡയറക്ടറുമായ എ. റോബർട്ട് ജെ. രവി. ഇൻട്രാനെറ്റ് ഫൈബർ ടിവി സേവനങ്ങൾ ഉദ്ഘാടനം ചെയ്യാൻ ഒഡിഷയിൽ എത്തിയതായിരുന്നു ബി.എസ്.എൻ.എൽ സി.എം.ഡി രവി.
ഇന്ത്യയിൽ ഇതുവരെ ലോഞ്ച് ചെയ്തിട്ടില്ലെങ്കിലും, മസ്‌കിന്റെ കമ്പനിയായ സ്‌പേസ് എക്‌സ് അതിന്റെ സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനം ഭൂട്ടാനിൽ ആരംഭിച്ചിട്ടുണ്ട്.
‘ഞാൻ ഒരു പ്രത്യേക കമ്പനിയെക്കുറിച്ച് അഭിപ്രായം പറയുന്നില്ല. നാം പുതിയ സാങ്കേതികവിദ്യ സ്വീകരിക്കണം. ഓരോ വിഭാഗത്തിനും അതിന്റേതായ ഇടവും ഉപഭോക്താക്കളുമുണ്ട്. ഉപഗ്രഹ അധിഷ്ഠിത ശൃംഖലക്കും ഫൈബർ അധിഷ്ഠിത ശൃംഖലക്കും അവയുടേതായ ഗുണങ്ങളുണ്ട്. ഞങ്ങൾ ഒന്നിനെയും ഭയപ്പെടുന്നില്ല. ഇത് ഒരു ഭീഷണിയും ഉയർത്തില്ല.’ -ഫൈബർ അധിഷ്‌ഠിത ആശയവിനിമയത്തിന്റെ മരണമണി മുഴക്കുന്ന സാറ്റലൈറ്റ് അധിഷ്‌ഠിത ആശയവിനിമയ സേവനത്തെക്കുറിച്ചുള്ള സംശയങ്ങളെക്കുറിച്ച് ചോദിബച്ചപ്പോൾ രവി പറഞ്ഞു.
സ്റ്റാർലിങ്കിന്റെയും സ്‌പേസ് എക്‌സിന്റെയും ഉടമ ഇലോൺ മസ്‌ക് യു.എസ് സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.