എൽഫിസ്റ്റൺ ദുരന്തം: ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് പൊതുതാത്പര്യ ഹരജി
text_fieldsമുംബൈ: എൽഫിസ്റ്റൺ നടപ്പാല ദുരന്തം റെയിൽവേ ഉദ്യോഗസ്ഥരുടെ അശ്രദ്ധമൂലമുണ്ടായതാണെന്നും അവർക്കെതിരെ നടപടി വേണമെന്നും ആവശ്യെപ്പട്ട് മുംബൈ ഹൈകോടതിയിൽ പൊതുതാത്പര്യ ഹരജി. 22 പേർ കൊല്ലപ്പെട്ട ദുരന്തത്തിന് റെയിൽവേ ഉദ്യോഗസ്ഥർക്കെതിെര കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുംബൈ സ്വദേശിയായ പ്രദീപ് ഭലേക്കറാണ് പൊതുതാത്പര്യ ഹരജി സമർപ്പിച്ചത്.
ഒക്ടോബർ മൂന്നിന് ഹരജി കോടതിയുെട ശ്രദ്ധയിൽപെടുത്തുെമന്ന് ഭലേക്കറുെട അഭിഭാഷകൻ അറിയിച്ചു. സംഭവത്തിൽ കോടതി നേരിട്ട് അന്വേഷണം നടത്തണമെന്നും ഹരജിയിൽ ആവശ്യെപ്പടുന്നു. എൽഫിസ്റ്റൺ പാലം ഇടുങ്ങിയതാണെന്ന് യാത്രക്കാർ തന്നെ നിരവധി പരാതികൾ െറയിൽവേക്ക് നൽകിയിരുന്നെന്നും എന്നാൽ സർക്കാറും റെയിൽവേയും നടപടി സ്വീകരിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും ഹരജിയിൽ ആരോപിക്കുന്നു.
റെയിൽവേയുടെ ഭാഗത്തു നിന്നുള്ള പൂർണ്ണമായ അവഗണനയാണ് അപകടത്തിന് ഇടവരുത്തിയതെന്നും റെയിൽവേ ഉദ്യോഗസ്ഥർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുക്കണമെന്നുമാണ് ഹരജിയിെല ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.