Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യയിൽ കോവിഡ്​...

ഇന്ത്യയിൽ കോവിഡ്​ വാക്​സിനുകൾക്ക്​ അടിയന്തര അനുമതിയില്ല

text_fields
bookmark_border
ഇന്ത്യയിൽ കോവിഡ്​ വാക്​സിനുകൾക്ക്​ അടിയന്തര അനുമതിയില്ല
cancel

ന്യുഡൽഹി: ഇന്ത്യയിൽ കോവിഡ്​ വാക്​സിനുകൾക്ക്​ അടിയന്തര അനുമതി നൽകിയില്ല. സെറം ഇൻസ്റ്റിറ്റ്യൂട്ട്​, ഭാരത്​ ബയോടെക്​ എന്നിവരാണ്​ വാക്​സിന്‍റെ അനുമതിക്കായി അപേക്ഷ സമർപ്പിച്ചത്​. എന്നാൽ, ഇരുവ​രുടേയും വാക്​സിന്​ കേന്ദ്രസർക്കാർ അംഗീകാരം നൽകിയില്ല.

ഓക്​സ്​ഫെഡ്​ യൂനിവേഴ്​സിറ്റിയും മരുന്ന്​ നിർമാതാക്കളായ ആസ്ട്ര സെനേക്കയും ചേർന്ന്​ വികസിപ്പിച്ച കോവിഷീൽഡ്​ വാക്​സിന്‍റെ ഇന്ത്യയിലെ നിർമാണം നടത്തുന്നത്​ സെറം ഇൻസ്റ്റിറ്റ്യൂട്ടാണ്​. ഭാരത്​ ബയോടെക്​ നിർമിക്കുന്ന കോവാക്​സിനും അടിയന്തര അനുമതിക്കായി അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ, വാക്​സിനുകൾ സംബന്ധിച്ച്​ കൂടുതൽ വിവരങ്ങൾ ആവശ്യമാണെന്ന്​ വിദഗ്​ധ സമിതി വ്യക്​തമാക്കി.

ഓക്​സ്​ഫെഡ്​ യൂനിവേഴ്​സിറ്റിയുടെ കോവിഡ്​ വാക്​സിന്​ യു.കെ അംഗീകാരം നൽകിയിരുന്നു. യു.കെയാണ്​ വാക്​സിന്​ അംഗീകാരം നൽകിയ ആദ്യ രാജ്യം. സാധാരണ റഫ്രിജറേറ്ററുകളിൽ സൂക്ഷിക്കാമെന്നതിനാൽ ​ഓക്​സ്​ഫെഡ്​ വാക്​സിന്​ ഫൈസർ, മൊഡേണ വാക്​സിനുമായി താരതമ്യം ചെയ്യു​േമ്പാൾ വില കുറവായിരിക്കുമെന്നാണ്​ റിപ്പോർട്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid vaccineBharat BiotechOxford-AstraZeneca
Next Story