'ഉമർ ഖാലിദിനെതിരെ കെട്ടിച്ചമച്ച തെളിവുകൾ'; അന്യായ തടങ്കലിെൻറ വാർഷിക ദിനത്തിൽ പ്രമുഖർ ഒത്തു കൂടി
text_fieldsന്യൂഡൽഹി: കടുത്ത വർഗീയതയും അവാസ്തവ കുറ്റപത്രവും കെട്ടിച്ചമച്ച തെളിവുകളും ദുരൂഹ സാക്ഷിമൊഴികളും ഉപയോഗിച്ചാണ് െജ.എൻ.യു വിദ്യാർഥി നേതാവ് ഉമർ ഖാലിദിനെപ്പോലെ പ്രതിഭകളായ യുവാക്കളെ ജയിലുകളിൽ തളച്ചിട്ടിരിക്കുന്നതെന്ന് പ്രമുഖർ ആരോപിച്ചു.
ഉമർ ഖാലിദിെൻറ അന്യായ തടങ്കലിന് ഒരു വർഷം പൂർത്തിയായ വേളയിൽ ന്യൂഡൽഹി പ്രസ്ക്ലബ്ബിൽ രാഷ്ട്രീയ തടവുകാരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് സംഘടിപ്പിച്ച പരിപാടിയിലാണ് പ്രമുഖർ പൊലീസിനെതിരെ രൂക്ഷവിമർശനമുന്നയിച്ചത്. കഴിഞ്ഞ വർഷം സെപ്റ്റംബർ 13നാണ് പൗരത്വ സമരത്തിനിടെ നടത്തിയ പ്രസംഗത്തിന് ദേശദ്രോഹക്കുറ്റം ആരോപിച്ച് ഡൽഹി പൊലീസ് സ്െപഷൽ സെൽ ഉമർ ഖാലിദിനെ ജയിലിലടച്ചത്.
വംശീയാക്രമണ കുറ്റവും ഖാലിദിനെതിരെ ചുമത്തി. ഉമർ ഖാലിദിനെതിരായ ഡൽഹി പൊലീസിെൻറ കുറ്റാരോപണം കള്ളമാണ് എന്ന് തെളിയിക്കാൻ കുറ്റപത്രത്തിലെ അമരാവതി പ്രസംഗം പ്രസ് ക്ലബ്ബിൽ കേൾപിച്ചു. ബി.െജ.പി െഎ.ടി സെൽ ഇൗ പ്രസംഗമാണ് വളച്ചൊടിച്ചതെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ഫറ നഖ്വി പറഞ്ഞു.
ഇൗ പ്രസംഗശകലത്തിെൻറ ആധികാരികത ചോദിച്ചപ്പോൾ ഒരു മാധ്യമസ്ഥാപനത്തിൽനിന്ന് കിട്ടിയതാണെന്നായിരുന്നു ഡൽഹി പൊലീസ് പറഞ്ഞത്. ബി.ജെ.പി െഎ.ടി സെൽ മേധാവി അമിത് മാളവ്യയിൽനിന്നാണ് തങ്ങൾക്കത് കിട്ടിയതെന്ന് മാധ്യമസ്ഥാപനവും പറഞ്ഞു.
കുറ്റപത്രത്തിൽ നിറയെ വിഡ്ഢിത്തങ്ങളാെണന്ന് 'വയർ' സ്ഥാപക എഡിറ്റർ സിദ്ധാർഥ് വരദരാജൻ പറഞ്ഞു. പൗരത്വ സമരം അന്തർദേശീയ തലത്തിലെത്തിച്ച് പ്രധാനമന്ത്രിയുടെ പ്രതിച്ഛായ തകർക്കാനുണ്ടാക്കിയതാണ് ഫെബ്രുവരിയിലെ ഡൽഹി കലാപം എന്ന പൊലീസ് ആരോപണം കളവാണെന്നും അതിന് മുമ്പ് ഡിസംബറിൽ തന്നെ പൗരത്വ സമരം അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ടായിരുന്നുവെന്നും വരദരാജൻ തുടർന്നു.
ഭരണഘടന ഉയർത്തിപ്പിടിച്ച് പൗരത്വ ഭേദഗതി നിയമവും ദേശീയ ജനസംഖ്യ പട്ടികയും ദേശീയ പൗരത്വ പട്ടികയും ചോദ്യം ചെയ്തതാണ് ഉമർ ഖാലിദ് ചെയ്ത കുറ്റമെന്ന് മുൻ ആസൂത്രണ കമീഷൻ അംഗം സയ്യിദ ഹമീദ് പറഞ്ഞു. മുതിർന്ന സുപ്രീംേകാടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, ഡൽഹി ന്യൂനപക്ഷ കമീഷൻ മുൻ ചെയർമാൻ ഡോ. സഫറുൽ ഇസ്ലാം ഖാൻ, കർഷക സമര നേതാവ് ജസ്ബീർ കൗർ, മുതിർന്ന മാധ്യമ പ്രവർത്തകൻ ഭരത് ഭൂഷൺ തുടങ്ങിയവരും സംസാരിച്ചു. ഉമറിെൻറ പിതാവ് എസ്.ക്യൂ.ആർ ഇല്യാസ്, സുഹൃത്ത് ബനോ ജ്യോൽസ്ന ലാഹിരി എന്നിവരടക്കം ആക്ടിവിസ്റ്റുകളും എഴുത്തുകാരും അഭിഭാഷകരും മാധ്യമപ്രവർത്തകരും മനുഷ്യാവകാശ പ്രവർത്തകരും അടക്കം നൂേറാളം പേർ പരിപാടിയിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.