മസ്തിഷ്കജ്വരം: ബിഹാറിൽ മരണം 126
text_fieldsന്യൂഡൽഹി: മസ്തിഷ്കജ്വരം ബാധിച്ച് നൂറിലേറെ കുട്ടികൾ മരിക്കാനിടയായ സംഭവത്തി ൽ ബിഹാർ സർക്കാറിനെതിരെ പ്രതിഷേധം കനക്കുന്നു. മുഖ്യമന്ത്രി നിതീഷ് കുമാറിെൻറ രാ ജിയാവശ്യപ്പെട്ട് വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ മനുഷ്യാവകാശ പ്രവർത്തകർ അട ക്കമുള്ളവർ ഡൽഹിയിലെ ബിഹാർഭവനു മുന്നിൽ പ്രതിഷേധിച്ചു.
കേന്ദ്ര-സംസ്ഥാന സർക്ക ാറുകൾ സംഭവം ഗൗരവത്തിൽ എടുക്കുന്നില്ലെന്ന് അവർ ആരോപിച്ചു. അതിനിടെ, സംസ്ഥാന സർക്കാറി െൻറ ശ്രീകൃഷ്ണ മെമ്മോറിയൽ കോളജ് (എസ്.കെ.എം.സി.എച്ച്) ആശുപത്രിയിലും കെജ്രിവാൾ മ ൈത്രിസദൻ എന്ന സ്വകാര്യ ആശുപത്രിയിലുമായി മസ്തിഷ്കജ്വരം ബാധിച്ച് മരിച്ച കുട്ടി കളുടെ എണ്ണം 126ലെത്തി.
ഏറ്റവും കൂടുതൽ മരണം നടന്ന എസ്.കെ.എം.സി.എച്ച് ആശുപത്രിയിൽ ഞായറാഴ്ച കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ സന്ദർശനം നടത്തിയിരുന്നു. എന്നാൽ, സന്ദർശനത്തെ കടുത്ത ഭാഷയിലാണ് എ.െഎ.ഡി.ഡബ്ല്യു.എ ജനറൽ സെക്രട്ടറി മറിയം ധവാലെ വിമർശിച്ചത്.
സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ ആശങ്കയുയർത്തി എൻസിഫലൈറ്റിസ് രോഗം കുട്ടികളുടെ ജീവനെടുക്കുന്നതിനിടെ വിളിച്ചു ചേർത്ത യോഗത്തിൽ ബിഹാർ ആരോഗ്യമന്ത്രിക്ക് ആകാംക്ഷ ഇന്ത്യ- പാക് ക്രിക്കറ്റ് മൽസരത്തിെൻറ ഗതിയറിയാൻ. കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ്വർധനും സഹ മന്ത്രി അശ്വിനി കുമാർ ചൗബെയും സമീപത്തിരിക്കെ ‘ഇതുവരെ എത്ര വിക്കറ്റ്പോയി’ എന്ന് മംഗൾ പാണ്ഡെ വിളിച്ചുചോദിക്കുകയായിരുന്നു. ‘നാലു വിക്കറ്റ് വീണു’ എന്ന് ആരോ മറുപടിയും നൽകി.
കേന്ദ്ര ആരോഗ്യമന്ത്രിയായിരിക്കെ 2014ലും ഹർഷ് വർധൻ മുസഫർപുർ സന്ദർശിച്ചിരുന്നുവെന്നും അന്ന് ഗവേഷണകേന്ദ്രം ആരംഭിക്കുമെന്ന് ഉറപ്പുനൽകിയിട്ട് ഒന്നും സംഭവിച്ചില്ലെന്നും അവർ ആരോപിച്ചു.
ഹർഷ് വർധനെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസും രംഗത്തെത്തി. 2014ൽ 139 കുട്ടികൾ മുസഫർപുരിൽ ജീവൻ വെടിഞ്ഞു. 2019ൽ 104 കുട്ടികളും. അതേ മന്ത്രി, അതേ കാരണം, അതേ വാഗ്ദാനം. ഒന്നും നടക്കുന്നില്ല. -കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല ട്വീറ്റ് ചെയ്തു.
കുഞ്ഞുങ്ങളുടെ മരണം; ബിഹാർ സർക്കാറിനെതിരെ പ്രതിഷേധമിരമ്പി
ന്യൂഡൽഹി: മസ്തിഷ്ക്കജ്വരം ബാധിച്ച് നൂറിലേറെ കുട്ടികൾ മരിക്കാനിടയായ സംഭവത്തിൽ ഡൽഹിയിലെ ബിഹാർഭവനു മുന്നിൽ നടന്ന പ്രതിഷേധത്തിൽ നിരവധി പേർ അണിനിരന്നു. ഇരകളുടെ കുടുംബാംഗങ്ങൾക്ക് ഉചിതമായ നഷ്ടപരിഹാരം നൽകണമെന്നെഴുതിയ പ്ലക്കാർഡുകളുമായാണ് ഇരകളുടെ ബന്ധുക്കളടക്കമുള്ള പ്രതിഷേധക്കാരെത്തിയത്.
നിതീഷ് കുമാറും ആരോഗ്യമന്ത്രി മംഗൾ പാണ്ഡെയും രാജിവെക്കണമെന്ന ബാനറുകളും ഇവർ ഉയർത്തി. നിരവധി വനിതാപ്രവർത്തകർ നിതീഷിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രോഷാകുലരായി ഗോ ബാക്ക് വിളിച്ചു. ബിഹാറിെൻറ ഡൽഹി െറസിഡൻറ് കമീഷണർക്ക് വനിതകൾ നിവേദനം നൽകി. മുസഫർപുരിലെ രോഗികൾക്ക് മതിയായ വൈദ്യസംവിധാനങ്ങൾ ഒരുക്കണമെന്ന് അവർ നിവേദനത്തിൽ ആവശ്യപ്പെട്ടു.
ഒാൾ ഇന്ത്യ ഡെമോക്രാറ്റിക് വിമൻസ് അസോസിയേഷൻ (എ.െഎ.ഡി.ഡബ്ല്യു.എ), സെൻറർ ഒാഫ് ഇന്ത്യ ട്രേഡ് യൂനിയൻ, ദലിത് ശോഷൺ മുക്തി മഞ്ച്, ഡി.വൈ.എഫ്.െഎ, എസ്.എഫ്.െഎ തുടങ്ങിയ സംഘടനകൾ പ്രതിഷേധത്തിൽ പങ്കുചേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.