കുപ്വാരയിൽ അഞ്ച് ൈസനികർക്ക് വീരമൃത്യു
text_fieldsശ്രീനഗർ: ജമ്മു-കശ്മീരിലെ കുപ്വാര ജില്ലയിൽ വെള്ളിയാഴ്ച തുടങ്ങി 60 മണിക്കൂർ നീണ്ട ഏറ്റുമുട്ടലിൽ മരിച്ചത് അഞ്ച് സുരക്ഷ ഉദ്യോഗസ്ഥരും ഒരു സിവിലിയനും. രണ്ടു ഭീകരരെയും വധിച്ചു. എത്തിപ്പെടാൻ ബുദ്ധിമുേട്ടറിയതും ജനസാന്ദ്രത കൂടിയതുമായ ബാബഗുണ്ട് പ്രദേശത്തായിരുന്നു സംഭവം.
വെള്ളിയാഴ്ച രാവിലെ വെടിയേറ്റ ശ്യാം നാരായൺ സിങ് യാദവ് എന്ന സി.ആർ.പി.എഫ് ജവാൻ ഞായറാഴ്ച മരിച്ചതോടെയാണ് കൊല്ലപ്പെട്ട സുരക്ഷ ഉദ്യോഗസ്ഥരുടെ എണ്ണം അഞ്ചായത്.
ബിഹാറിൽ നിന്നുള്ള പിൻറുകുമാർ സിങ് അടെക്കം രണ്ടു സി.ആർ.പി.എഫ് ജവാൻമാരും കൊല്ലപ്പെട്ടിരുന്നു. കൂടാതെ രണ്ട് സെലക്ഷൻ ഗ്രേഡ് കോൺസ്റ്റബിൾമാരും മരിച്ചു. വസീം അഹമദ് മിർ എന്ന പ്രദേശവാസി വെള്ളിയാഴ്ച തന്നെ മരിച്ചിരുന്നു. അടുത്തടുത്ത് വീടുകളുള്ള ഇൗ പ്രദേശത്ത് ഏറെ ശ്രമകരമായാണ് സൈനിക നടപടി പൂർത്തിയാക്കിയത്.
രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി
ശ്രീനഗർ: സശസ്ത്ര സീമാബൽ കോൺസ്റ്റബ്ൾ ഉൾപ്പെടെ രണ്ടുപേരുടെ മൃതദേഹം കശ്മീരിലെ റംബാൻ ജില്ലയിൽ കണ്ടെത്തി. ഛത്തിസ്ഗഢുകാരനായ കോൺസ്റ്റബ്ൾ ദിനേഷ് കുമാർ ഠാകുറിനെ ഫെബ്രുവരി 25നാണ് കാണാതായത്.
വീട്ടിൽനിന്ന് ജോലിസ്ഥലമായ ശ്രീനഗറിലേക്ക് പുറപ്പെട്ടതായിരുന്നു. ജമ്മു-ശ്രീനഗർ ദേശീയപാതയിലാണ് തലക്ക് ഗുരുതരമായി പരിക്കേറ്റ നിലയിൽ മൃതദേഹം കണ്ടത്. ജനറൽ റിസർവ് എൻജിനീയർ ഫോഴ്സ് ജീവനക്കാരനായ സുരീന്ദർപാലിെൻറ മൃതദേഹം ദിഗ്ദോലെ മേഖലയിലെ അരുവിയിൽ നിന്നാണ് കിട്ടിയത്.
പത്താൻകോട്ട് സ്വദേശിയായ സുരീന്ദർപാലിന് റംബാനിലായിരുന്നു ജോലി.
അതിർത്തിയിൽ പാക് വെടിവെപ്പിന് ശമനം
ജമ്മു: ശനിയാഴ്ച രാത്രിക്കുശേഷം പൂഞ്ച്, രജൗരി ജില്ലകളിൽ പാകിസ്താെൻറ ഭാഗത്തുനിന്ന് വെടിനിർത്തൽ കരാർ ലംഘനമുണ്ടായിട്ടില്ലെന്ന് സൈന്യം.
എങ്കിലും നിയന്ത്രണരേഖയിൽ കനത്ത ജാഗ്രത പുലർത്തിവരുകയാണ്.
പുൽവാമ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ബാലാകോട്ട് ബോംബാക്രമണത്തിനുശേഷമാണ് പാകിസ്താനിൽനിന്ന് അതിർത്തി ഗ്രാമങ്ങളെ ലക്ഷ്യമാക്കി വൻതോതിൽ വെടിവെപ്പുണ്ടായത്.
പൂഞ്ച്, രജൗരി ജില്ലകളിെല 80 ഗ്രാമങ്ങളിൽ ഇതോടെ ജീവിതം അസാധ്യമായി. 50ലേറെ തവണ ഇവിടങ്ങളിൽ വെടിനിർത്തൽ ലംഘനമുണ്ടായതായി സൈനിക വക്താവ് പറഞ്ഞു. കുടുംബത്തിലെ മൂന്നുപേരടക്കം നാലു ഗ്രാമീണർ കൊല്ലപ്പെട്ടു. നിരവധി ഗ്രാമവാസികൾ കുടിയൊഴിഞ്ഞ് വിദൂരസ്ഥലത്തേക്ക് മാറി.
ജമ്മു-ശ്രീനഗർ ഹൈവേ തുറന്നു
ബനിഹാൾ/ജമ്മു: കശ്മീരിനെ രാജ്യത്തെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ജമ്മു-ശ്രീനഗർ ദേശീയപാതയിൽ ഗതാഗതം പുനഃസ്ഥാപിച്ചു. ശനിയാഴ്ചയുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് കശ്മീരിലേക്ക് പോവുകയായിരുന്ന നൂറുകണക്കിന് ട്രക്കുകളും യാത്രക്കാരുമാണ് വഴിയിൽ കുടുങ്ങിയത്. ഹൈവേയിൽ റംബാൻ ജില്ലയിലെ പല ഭാഗത്തായാണ് കനത്ത മണ്ണിടിച്ചിലുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.