Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജമ്മുകശ്മീരിൽ...

ജമ്മുകശ്മീരിൽ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ ഭീകരൻ കൊല്ലപ്പെട്ടു

text_fields
bookmark_border
ജമ്മുകശ്മീരിൽ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ ഭീകരൻ കൊല്ലപ്പെട്ടു
cancel

ശ്രീനഗർ: ജമ്മുകശ്മീരിലെ കുപ്‍വാരയിൽ സൈന്യവുമായുണ്ടായ ഏറ്റമുട്ടലിൽ ഭീകരൻ കൊല്ലപ്പെട്ടു. ഒരു ജവാന് പരിക്കേൽക്കുകയും ചെയ്തു.

ലോലാബ് മേഖലയിലാണ് സുരക്ഷാസേന ഭീകരർക്ക് വേണ്ടി തിരച്ചിൽ നടത്തിയത്. ഇതിനിടെ ത്രിമുഖയിൽ വെച്ച് ഏറ്റുമുട്ടലുണ്ടാവുകയായിരുന്നുവെന്നും ഇത് ഇപ്പോഴും തുടരുകയാണെന്നും കശ്മീർ സോൺ പൊലീസ് അറിയിച്ചു.

ഇന്ത്യൻ സൈന്യത്തിന്റെ ചിനാർ ​സൈനികർ സംശയകരമായ നീക്കം കണ്ടതിനെ തുടർന്ന് ഇതുസംബന്ധിച്ച് അന്വേഷിക്കാൻ പോകുന്നതിനിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു.

തുടർന്ന് സൈന്യംനടത്തിയ തിരിച്ചടിയിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. ഒരു സൈനികന് ഭീകരരുടെ വെടിവെപ്പിൽ പരിക്കേൽക്കുകയും ചെയ്തുവെന്നും ഇന്ത്യൻ സേന പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jammu kashmirEncounter
News Summary - Encounter in J-K: One terrorist killed, soldier injured as gunfight breaks out in Kupwara, search ops underway
Next Story