ഏറ്റുമുട്ടൽ കൊല: ജുഡീഷ്യൽ അന്വേഷണം നടത്തും
text_fieldsമുംബൈ: ബദ്ലാപുരിൽ രണ്ട് നഴ്സറി വിദ്യാർഥിനികൾ പീഡിപ്പിക്കപ്പെട്ട കേസിലെ പ്രതിയെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് മഹാരാഷ്ട്ര സർക്കാർ.
അലഹബാദ് ഹൈകോടതി മുൻ ചീഫ് ജസ്റ്റിസ് ദിലീപ് ഭോസ്ലെയാണ് അന്വേഷണം നടത്തുക. കേസിലെ പ്രതി സ്കൂളിലെ പാറാവുകാരൻ അക്ഷയ് ഷിൻഡെയെയാണ് കഴിഞ്ഞ 23ന് ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയത്. തലോജ ജയിലിൽ നിന്നും പൊലീസ് വാഹനത്തിൽ താണെ പൊലീസ് ആസ്ഥാനത്തേക്ക് കൊണ്ടുവരുമ്പോഴാണ് ഏറ്റുമുട്ടൽ കൊലപാതകം.
പ്രതി തോക്ക് തട്ടിയെടുത്ത് വെടിയുതിർക്കുകയായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്. ബോംബെ ഹൈകോടതി ഉൾപ്പെടെ പൊലീസ് വാദത്തിൽ സംശയമുന്നയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.