സംതൃപ്തിയെന്ന് കഠ്വ ഇരയുടെ കുടുംബം
text_fieldsജമ്മു: ഹൈദരാബാദ് സംഭവത്തിൽ അറസ്റ്റിലായവരെ വെടിവെച്ചുകൊന്ന സംഭവത്തിൽ സംതൃപ്തി പ്രകടിപ്പിച്ച് ജമ്മുവിലെ കഠ്വയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബം. ഇരയുടെ ബന്ധുക്കൾക്ക് ദീർഘകാല വിചാരണയുടെ പേക്കിനാവില്ലാതെ ജീവിക്കാനെങ്കിലും ഇത് വഴിയൊരുക്കുമെന്ന് അവർ പ്രതികരിച്ചു. കൊലയെ ഡൽഹിയിൽ കൊല്ലപ്പെട്ട നിർഭയയുടെ കുടുംബവും സ്വാഗതം ചെയ്തു.
ഈ സംഭവത്തിെൻറ പേരിൽ പൊലീസുകാരെ ശിക്ഷിക്കരുതെന്നും അവർ അഭ്യർഥിച്ചു. പ്രതികൾക്ക് വധശിക്ഷ തന്നെ ലഭിക്കണമെന്നാണ് ആഗ്രഹിക്കുന്നതെങ്കിലും അത് വരേണ്ടത് നീതിന്യായത്തിെൻറ ശരിയായ വഴിയിലൂടെയാവണമെന്ന് ദേശീയ വനിത കമീഷൻ മേധാവി രേഖ ശർമ പ്രതികരിച്ചു.
ഏറ്റുമുട്ടൽ കൊലയിൽ ജനങ്ങൾ സന്തോഷം പ്രകടിപ്പിക്കുന്നുവെന്നും നീതിന്യായവ്യവസ്ഥയിൽ അവർക്ക് വിശ്വാസം നഷ്ടമാവുന്നത് ഉത്കണ്ഠയുളവാക്കുന്നുവെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പ്രതികരിച്ചു. അതേസമയം, ഉത്തർപ്രദേശിലെ ഉന്നാവിൽ ബലാത്സംഗം ചെയ്ത് തീ കൊളുത്തപ്പെട്ട പെൺകുട്ടിയുടെ കുടുംബം ഹൈദരാബാദ് ഏറ്റുമുട്ടൽ കൊലയിൽ സന്തോഷം പ്രകടിപ്പിച്ചു.
തങ്ങളുടെ കുട്ടിക്കെതിരെ അതിക്രമം പ്രവർത്തിച്ചവർക്കെതിരെയും ഇതേ നടപടി വേണമെന്ന് അവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.