ഏറ്റുമുട്ടൽ കൊല: പൊലീസുകാരുടെ ശിക്ഷ മരവിപ്പിച്ച സർക്കാർ ഉത്തരവ് ഹൈകോടതി റദ്ദാക്കി
text_fieldsമുംബൈ: ഛോട്ടാ രാജൻ സംഘാംഗമായിരുന്ന ലഖൻ ഭയ്യ എന്ന രാംനാരായൺ ഗുപ്തയെ വ്യാജ ഏറ്റുമു ട്ടലിൽ കൊലെപ്പടുത്തിയ കേസിൽ ജീവപര്യന്തം തടവിന് വിധിക്കപ്പെട്ട പൊലീസുകാരുടെ ശിക്ഷ മരവിപ്പിച്ച മഹാരാഷ്ട്ര സർക്കാർ ഉത്തരവ് ബോംബെ ഹൈകോടതി റദ്ദാക്കി.
ഉത്തരവിെനതിരെ ലഖൻ ഭയ്യയുടെ സഹോദരൻ നൽകിയ ഹരജി പരിഗണിച്ച ജസ്റ്റിസുമാരായ ബി.പി. ധർമാധികാരി, രേവതി മോഹിതെ ദെരെ എന്നിവരുടെ ബെഞ്ചിേൻറതാണ് വിധി. 2006ലാണ് ഏറ്റുമുട്ടൽ നടന്നത്.
2013ൽ 13 പൊലീസുകാരുൾപ്പെടെ 21 പേർക്കാണ് കോടതി ജീവപര്യന്തം വിധിച്ചത്. ഇവരിൽ 11 പൊലീസുകാരുടെ ശിക്ഷ 2015ൽ മഹാരാഷ്ട്ര ആഭ്യന്തര വകുപ്പ് റദ്ദാക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.