ജയ്പൂർ രാംഗഞ്ചിൽ പൊലീസും നാട്ടുകാരും ഏറ്റുമുട്ടി, ഒരാൾ മരിച്ചു; പ്രദേശത്ത് നിരോധനാജ്ഞ
text_fieldsജയ്പൂർ: രാജസ്ഥാനിലെ രാംഗഞ്ച് മേഖലയിൽ നാട്ടുകാരും പൊലീസുകാരും തമ്മിൽ വെള്ളിയാഴ്ച നടന്ന ഏറ്റുമുട്ടലിൽ ഒരു നാട്ടുകാരൻ കൊല്ലപ്പെട്ടു. മുഹമ്മദ് റയീസാണ് കൊല്ലപ്പെട്ടത്. 10 പേർക്ക് പരിക്കേറ്റു. അക്രമാസക്തരായ ജനക്കൂട്ടം വാഹനങ്ങൾക്കും തീയിട്ടു. തുടർന്ന് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. മനാക് ചൗക്, സുഭാഷ് ചൗക്, ഗൽറ്റ ഗേറ്റ്, രാംഗഞ്ച് എന്നീ നാലു െപാലീസ് സ്റ്റേഷൻ പരിധിയിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
പൊലീസിെൻറ പതിവ് വാഹന പരിശോധനക്കിടെ കഴിഞ്ഞ ദിവസം മോേട്ടാർ ബൈക്ക് യാത്രികനെ ലാത്തിെകാണ്ട് അടിച്ചുെവന്ന ആരോപണത്തെ തുടർന്നാണ് അക്രമ സംഭവങ്ങൾ അരങ്ങേറിയത്. അടി കിട്ടിയ ഉടൻ ബൈക്ക് യാത്രക്കാരൻ സംഭവ സ്ഥലത്തു നിന്ന് ഒാടി രക്ഷപ്പെട്ടിരുന്നു. എന്നാൽ അൽപ്പ സമയത്തിനു ശേഷം നൂറു കണക്കിന് ആളുകൾ സംഘടിച്ച് രാംഗഞ്ച് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.
െപാലീസകാരുമായി ഏറ്റുമുട്ടിയ സംഘം വാഹനങ്ങളും തീയിട്ടു. കൂടുതൽ അക്രമസംഭവങ്ങൾ ഉണ്ടാകാനുള്ള സാധ്യത കണക്കിെലടുത്താണ് രാംഗഞ്ച് മേഖലയിലെ നാലു പൊലീസ് സ്റ്റേഷൻ പരിധിയിൽ കർഫ്യൂ പ്രഖ്യാപിച്ചത്. മൊബൈലിനും, ഇൻറർ നെറ്റ് സേവനങ്ങൾക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. നിരോധനാജ്ഞ നിലനിൽക്കുന്ന പ്രദേശത്തെ സ്കുളുകൾക്ക് ഇന്ന് അവധി നൽകിയിട്ടുണ്ട്.
െപാലീസ് കോൺസ്റ്റബിളും മോേട്ടാർ ബൈക്ക് യാത്രക്കാരായ ദമ്പതികളും തമ്മിലുണ്ടായ വാക്കു തർക്കമാണ് ആക്രമ സംഭവങ്ങൾക്കിട വരുത്തിയതെന്ന് ജയ്പൂർ െപാലീസ് കമ്മീഷണർ സഞ്ജയ് അഗർവാൾ പറഞ്ഞു. അക്രമസംഭവങൾ നിയന്ത്രണാതീതമായതോടെ പൊലീസ് പ്രക്ഷോഭകർക്ക് നേരെ വെടിെവച്ചു. വെടിെവപ്പിനെ തുടർന്നാണ് മുഹമ്മദ് റയീസ് കൊല്ലപ്പെട്ടത്. തുടർന്ന് പുലർച്ചെ ഒരു മണിയോടെ നിരോധനാജ്ഞ പ്രഖ്യാപിക്കുകയായിരുന്നു.
അക്രമസംഭവങ്ങൾക്കിടെ പൊലീസിനു േനരെ കല്ലേറുണ്ടായതായും പൊലീസ് കണ്ണീർ വാതകം പ്രയോഗിക്കുകയും െചയ്തതായും റിപ്പോർട്ടുകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.