ഉറി മോഡൽ നുഴഞ്ഞുകയറ്റശ്രമം സൈന്യം തകർത്തു; മൂന്നു ഭീകരരെ വധിച്ചു
text_fieldsശ്രീനഗർ: വടക്കൻ കശ്മീരിലെ ഉറിയിൽ കഴിഞ്ഞ വർഷമുണ്ടായതിന് സമാനമായ ഭീകരാക്രമണശ്രമം സൈന്യം തകർത്തു. ഉറിയിൽ നിയന്ത്രണരേഖക്കു സമീപം കൽഗായി പ്രദേശത്താണ് പാകിസ്താനിൽനിന്നെത്തിയ ഭീകരരെ സൈന്യം മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലിനൊടുവിൽ വധിച്ചത്. ഒരു സൈനികനും നാല് സിവിലിയന്മാർക്കും പരിക്കേറ്റിട്ടുണ്ട്.
ആക്രമണത്തിനൊരുങ്ങി തീവ്രവാദികൾ കൽഗായിയിൽ തമ്പടിച്ചതായി രഹസ്യവിവരം ലഭിച്ചതിെൻറ അടിസ്ഥാനത്തിൽ ശനിയാഴ്ച രാത്രി 10.30ഒാടെയാണ് സൈന്യം തിരച്ചിൽ ആരംഭിച്ചത്. വൻ സന്നാഹത്തോടെ പ്രദേശം വളഞ്ഞ സുരക്ഷസേനക്കുനേരെ ഞായറാഴ്ച രാവിലെ വെടിവെപ്പ് ആരംഭിച്ചു.
മണിക്കൂറുകളോളം നീണ്ട ഏറ്റുമുട്ടലിൽ മൂന്നു ഭീകരരെ വധിച്ചു. ഇവരിൽനിന്ന് മൂന്ന് എ.കെ 47 തോക്കുകളും വെടിക്കോപ്പുകളും കണ്ടെടുത്തു. ഏറ്റുമുട്ടലിനിടെ രണ്ടു വീടുകൾക്ക് കേടുപാടുകൾ പറ്റി.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഉറിയിൽ സൈനിക ക്യാമ്പിനുനേരെയുണ്ടായ ഭീകരാക്രമണത്തിന് സമാനമായ ആക്രമണമാണ് ഭീകരർ പദ്ധതിയിട്ടതെന്ന് ജമ്മു-കശ്മീർ പൊലീസ് മേധാവി എസ്.പി. വെയ്ദ് പറഞ്ഞു. 18 സൈനികരാണ് അന്ന് കൊല്ലപ്പെട്ടത്. നാലു ലശ്കർ ഭീകരരാണ് ആക്രമണം നടത്തിയത്. ഇൗ സംഭവത്തെ തുടർന്നാണ് പാക് അതിർത്തി കടന്ന് ഇന്ത്യ മിന്നലാക്രമണം (സർജിക്കൽ സ്ട്രൈക്ക്) നടത്തിയത്.
അതിനിടെ, ബാരാമുല്ല ജില്ലയിൽ ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ രണ്ടു പൊലീസുകാർക്കും ഒരു സൈനികനും പരിക്കേറ്റു.
ഞായറാഴ്ച രാവിലെ 9.35ന് മെയിൻ ചൗക് സോപോറിൽ സുരക്ഷവിഭാഗത്തിെൻറ വാഹനത്തിനുനേരെ ഗ്രനേഡ് എറിയുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.