ബംഗാളില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ ‘ഏറ്റുമുട്ടലുകൾ’ വേണം; ക്രമസമാധാനത്തിന് വേണ്ടത് യോഗിയെ പോലുള്ളവര്‍ -സുവേന്ദു അധികാരി
text_fieldsകൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ കുറ്റവാളികള്‍ക്കെതിരെ ആവശ്യമെങ്കില്‍ പൊലീസ് ഏറ്റുമുട്ടല്‍ വേണമെന്ന് ബി.ജെ.പി നേതാവ് സുവേന്ദു അധികാരി. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതില്‍ മമത ബാനര്‍ജി പരാജയപ്പെട്ടെന്നും ബംഗാളിലെ ക്രമസമാധാനനില നിയന്ത്രിക്കാന്‍ യു.പി മുഖ്യമന്ത്രി യോഗി ആതിദ്യനാഥിനെ പോലുള്ളവര്‍ക്ക് മാത്രമേ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു.
'ബംഗാളില്‍ പെണ്‍കുട്ടികള്‍ അതിക്രമത്തിന് ഇരയാകുന്നു. കൊലയാളികളുടെ കേന്ദ്രമായി ബംഗാള്‍ മാറി. യു.പി മുഖ്യമന്ത്രി യോഗി ആതിദ്യനാഥിനെ പോലുള്ളവര്‍ക്ക് മാത്രമേ ഇവിടെ സാഹചര്യം നിയന്ത്രിക്കാന്‍ കഴിയൂ. ആവശ്യമെങ്കില്‍ കുറ്റവാളികള്‍ക്കെതിരെ ഏറ്റുമുട്ടല്‍ വേണം. ഈ ക്രിമിനലുകള്‍ക്ക് മനുഷ്യര്‍ക്കൊപ്പം ജീവിക്കാന്‍ അവകാശമില്ല', സുവേന്ദു അധികാരി പറഞ്ഞു.
അതേസമയം, കുറ്റവാളികള്‍ക്കെതിരെ പൊലീസ് ഏറ്റുമുട്ടല്‍ വേണമെന്ന സുവേന്ദു അധികാരിയുടെ പരാമര്‍ശത്തിനെതിരേ തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി. ബംഗാളില്‍ യോഗി രാജ് നടപ്പാക്കാന്‍ സുവേന്ദു എത്ര ആഗ്രഹിച്ചാലും നടക്കില്ലെന്ന് തൃണമൂല്‍ എം.എല്‍.എ തപസ് റോയ് പറഞ്ഞു. 'നിയമ സംവിധാനത്തിലൂടെ ബലാത്സംഗക്കേസുകളില്‍ വിചാരണ വേഗത്തിലാക്കി കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ നല്‍കാനും ഇരകള്‍ക്ക് നീതി നല്‍കാനുമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ഏറ്റുമുട്ടല്‍കൊണ്ട് സുവേന്ദു എന്താണ് അര്‍ഥമാക്കുന്നത്? ബംഗാളിലെ ജനങ്ങള്‍ ഇതിനെ പിന്തുണക്കില്ല. ബംഗാളില്‍ താലിബാന്‍ ഭരണമാണോ അദ്ദേഹം ആഗ്രഹിക്കുന്നത്', തപസ് റോയ് ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.