സംഭലിൽ കൈയേറ്റം ഒഴിപ്പിക്കൽ കാമ്പയിനുമായി ജില്ല ഭരണകൂടം
text_fieldsലഖ്നോ: ഹിന്ദുത്വവാദികൾ അവകാശവാദമുന്നയിച്ചതിനെ തുടർന്ന് സർവേക്കിടെയുണ്ടായ സംഘർഷത്തിൽ അഞ്ച് മുസ്ലിം യുവാക്കൾ കൊല്ലപ്പെട്ട സംഭൽ ശാഹി ജമാമസ്ജിദ് പരിസര പ്രദേശത്ത് കൈയേറ്റവും അനധികൃത വൈദ്യുതി കണക്ഷനും കണ്ടെത്താൻ ജില്ല ഭരണകൂടം കാമ്പയിൻ ആരംഭിച്ചു.
കാമ്പയിൻ രണ്ടോ മൂന്നോ മാസം നീളുമെന്നും മുഴുവൻ കൈയേറ്റവും ഒഴിപ്പിക്കുമെന്നും ജില്ല മജിസ്ട്രേറ്റ് രാജേന്ദർ പെൻസിയ പറഞ്ഞു. 250 മുതൽ 300 വരെ വീടുകളിലും ഏതാനും മസ്ജിദുകളിലും മദ്റസകളിലും അനധികൃത വൈദ്യുത കണക്ഷൻ കണ്ടെത്തി. മത സ്ഥാപനങ്ങളിലെ ഉച്ചഭാഷിണി ഉപയോഗം നിയമാനുസൃതമാണോ എന്നു പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഉയർന്ന ശബ്ദത്തിൽ ഉച്ചഭാഷിണി ഉപയോഗിച്ചെന്ന് ആരോപിച്ച് സംഭലിലെ മറ്റൊരു മസ്ജിദിൽ ഇമാമിന് കഴിഞ്ഞ ദിവസം രണ്ടുലക്ഷം രൂപ യു.പി പൊലീസ് പിഴയിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.